ദളിത് - പിന്നോക്ക ഐക്യം പൂര്‍ത്തീകരണം പി.ഡി.പിയിലൂടെ: വര്‍ക്കലരാജ്
Mar 9, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2016) തങ്ങളുടെ കാലിനടിയിലെ മണ്ണുപോലും ഒലിച്ചുപോകും എന്ന് മനസ്സിലാക്കി 15 വര്‍ഷക്കാലം മഅ്ദനി ജയിലില്‍ കിടക്കേണ്ടി വന്നത് മഅ്ദനി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം മൂലമായിരുന്നുവെന്ന് പി.ഡി.പി സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കലരാജ് പറഞ്ഞു. പി.ഡി.പി കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1993 ല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു പ്രത്യേക സന്ദേശവുമായി പിറവിയെടുത്ത പീപ്പിള്‍സ് ഡെമേക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) അവര്‍ണന് അധികാരം പീഢിതന് മോചനം എന്ന മുദ്രാവാക്യം കേരള മണ്ണില്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടി അരയും തലയും മുറുക്കി കേരളത്തിലെ ദളിത് - പിന്നോക്ക വിഭാഗക്കാര്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയോടൊപ്പം അണിചേര്‍ന്നത് ചില തല്‍പര കക്ഷികള്‍ക്ക് യോജിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുകാലത്ത് കേരളത്തില്‍ തന്നെ ആദ്യമായി ജനറല്‍ സീറ്റുകളില്‍ ദളിത് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതും ജനറല്‍ സീറ്റില്‍ മത്സരിച്ച് ജയിച്ച ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാക്കിയതും പി.ഡി.പിയുടെ പരമോന്നത സ്ഥാനങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന തോതില്‍ പ്രാതിനിധ്യം കൊടുക്കുന്നതും പി.ഡി.പി ഉയര്‍ത്തിപ്പിടിക്കുന്ന പ്രസക്തമായ മുദ്രാവാക്യത്തിന് തെളിവാണ്.
ജില്ലാ പ്രസിഡണ്ട് എം.കെ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജാഫറലി ദാരിമി, മുജീബ് റഹ് മാന്‍ എറണാകുളം, വേലായുധന്‍ വെണ്ണിയൂര്‍, മുഹമ്മദ് ബള്ളൂര്‍, ബഷീര്‍ കുഞ്ചത്തൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. പി.സി.എഫ് - ജി.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് മൂന്ന് കുടുംബങ്ങളെ ദത്തെടുത്തു. അതിന്റെ ഉദ്ഘാടന കര്‍മം വര്‍ക്കലരാജ് നിര്‍വഹിച്ചു.
യൂനുസ് തളങ്കര, ഗോപി കുതിരക്കല്‍, റഷീദ് മുട്ടുന്തല, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, എം.ടി.ആര്‍ ഹാജി ആദൂര്‍, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ഉബൈദ് മുട്ടുന്തല, കുഞ്ഞിക്കോയ തങ്ങള്‍, ഇസ്ഹാഖ് കന്തല്‍ എന്നിവര്‍ പ്രസംഗിച്ചു. സാദിഖ് മുളിയടുക്ക സ്വാഗതവും ഷാഫി കളനാട് നന്ദിയും പറഞ്ഞു.
Keywords : Kasaragod, PDP, Conference, Varkala Raj.