മത്സ്യത്തൊഴിലാളിയുടെ മരണം പനി മൂര്‍ച്ഛിച്ച്; മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
Jun 28, 2015, 11:18 IST
കുമ്പള: (www.kasargodvartha.com 28/06/2015) ആരിക്കാടിയില്‍ താമസിച്ചുവരികയായിരുന്ന മത്സ്യത്തൊഴിലാളി വര്‍ഗീസിന്റെ മരണം പനി മൂര്‍ച്ഛിച്ചത് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വര്‍ഗീസിനെ (50) യാണ് ശനിയാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
30 വര്‍ഷമായി ആരിക്കാടിയില്‍ മത്സ്യത്തൊഴിലാളിയായ വര്‍ഗീസ് ഒരു ഷെഡിലായിരുന്നു താമസം. മദ്യപിക്കുന്ന ശീലമുള്ള വര്‍ഗീസ് മരിക്കുന്ന സമയത്തും അമിതമായ മദ്യലഹരിയിലായിരുന്നു. ഇതോടൊപ്പം കടുത്ത പനി കൂടിയായതോടെ മരണം സംഭവിക്കുകയായിരുന്നു. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്.
വിവരമറിഞ്ഞ് വര്‍ഗീസിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തുകയും മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, kasaragod, Kerala, Death, Deadbody, Police, Inquest, Postmortem, Fever, Liquor Drinking, Varghese death due to fever; postmortem report, Gents Image.
Advertisement: