വാണിദാസ് എളയാവൂര്‍ മാര്‍ച്ച് 9ന് കാസര്‍കോട്ട്
Mar 5, 2015, 14:33 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2015) പ്രശസ്ത പ്രഭാഷകനും ഗ്രന്ഥകാരനുമായ വാണിദാസ് എളയാവൂര്‍ മാര്‍ച്ച് ഒമ്പതിന് മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രഭാഷണം നടത്തുന്നു. ഷറഫീ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കെ.ജി. റസാഖിന്റെ 'പ്രപഞ്ചമെന്ന പ്രഹേളിക' എന്ന പുസ്തക പ്രകാശനച്ചടങ്ങിനാണ് അദ്ദേഹം എത്തുന്നത്.
റഹ്മാന്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എല്‍.ബി.എസ് പ്രിന്‍സിപ്പല്‍ ഇ. നവാസ് പുസ്തകം ഏറ്റു വാങ്ങും. ഇസ്ലാമിക് സെന്റര്‍ ഖത്തീബ് നാസര്‍ ചെറുകര പുസ്തക പരിചയം നടത്തും.
അഡ്വ. ഹംസക്കുട്ടി കണ്ണൂര്‍, അത്തീഖ് റഹ്മാന്‍ ഫൈസി, ഡോ. അബ്ദുല്‍ ഹമീദ്, എ. അബ്ദുര്‍ റഹ്മാന്‍, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, സുബൈദ നീലേശ്വരം, അബ്ദുല്‍ കരീം കോളിയാട്, പി.എസ്. ഹമീദ്, ടി.എ. ഷാഫി, കെ.ജി. റസാഖ്, ശറഫുദ്ദീന്‍ ബാഖവി എന്നിവര്‍ സംസാരിക്കും.
റഹ്മാന്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എല്‍.ബി.എസ് പ്രിന്‍സിപ്പല്‍ ഇ. നവാസ് പുസ്തകം ഏറ്റു വാങ്ങും. ഇസ്ലാമിക് സെന്റര്‍ ഖത്തീബ് നാസര്‍ ചെറുകര പുസ്തക പരിചയം നടത്തും.

Keywords : Kasaragod, Kerala, Book-release, Inauguration, Programme, Vanidas Elayavoor.