city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌നേഹ കൈരളിക്കായി കൈകോര്‍ത്ത് വൈസനിയം സ്‌നേഹ യാത്ര ഡിസംബര്‍ 2ന്; മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്ന് തുടക്കം, 15ന് തിരുവനന്തപുരത്ത് സമാപനം

കാസര്‍കോട്: (www.kasargodvartha.com 30.11.2018) മാനവിക ഐക്യവും മത സൗഹാര്‍ദവും ഉയര്‍ത്തി സ്‌നേഹ കൈരളിക്കായി കൈകോര്‍ത്ത് മഅ്ദിന്‍ അക്കാദമി വൈസനിയം സ്‌നേഹ യാത്ര ഡിസംബര്‍ രണ്ടിന് ഞായറാഴ്ച ആരംഭിക്കും. പ്രളയ മുഖത്ത് ഒന്നിച്ച കേരള ജനതയുടെ ഐക്യവും സാഹോദര്യവും നവകേരള നിര്‍മ്മിതിക്കായി വിനിയോഗിക്കുന്നതിനും നന്മ നിറഞ്ഞ നാളെയെ നിര്‍മ്മിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 50 മാനവിക സമ്മേളനവും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് പതാക കൈമാറി സ്‌നേഹ യാത്രക്ക് സമാരംഭം കുറിക്കും. മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്ന്് ആരംഭിക്കുന്ന യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലും യാത്ര പര്യടനം നടത്തും.

സ്‌നേഹ യാത്രയുടെ ഭാഗമായുള്ള മാനവിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 2ന് ഞായറാഴ്ച വൈകുന്നേരം നാലിന് മഞ്ചേശ്വരം ഹൊസങ്കടി 'സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സ്‌ക്വയറില്‍' കര്‍ണ്ണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദര്‍ നിര്‍വ്വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് സ്‌നേഹ പ്രഭാഷണം നടത്തും. ഡോ. മോര്‍ഗന്‍ ഡേവിസ്, അമേരിക്ക മുഖ്യാഥിതിയാകും.

ചടങ്ങില്‍ സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കെ കെ അഹ് മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂ ഹനീഫല്‍ ഫൈസി തെന്നല, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ത്വാഹാ അസ്സഖാഫി കുറ്റ്യാടി, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സ്വാമി കൃഷ്ണ ശിവകൃിപ, ഫാദര്‍ ലൂക്കോസ്, മുന്‍ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, വി.വി രാജന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഡോ.അബ്ദുര്‍ റഷീദ് സൈനി, ഷാഫി സഅദി ബംഗളൂരു, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സി എന്‍ ജാഫര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് എന്നിവര്‍ സംബന്ധിക്കും.
സ്‌നേഹ കൈരളിക്കായി കൈകോര്‍ത്ത് വൈസനിയം സ്‌നേഹ യാത്ര ഡിസംബര്‍ 2ന്; മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്ന് തുടക്കം, 15ന് തിരുവനന്തപുരത്ത് സമാപനം

ഡിസംബര്‍ മൂന്നിന് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നടക്കുന്ന മാനവീക സമ്മേളനത്തില്‍ സ്‌നേഹ യാത്രക്ക് സ്വീകരണം നല്‍കും. രാവിലെ 10ന് സീതാംഗോളിയില്‍ സ്വീകരണം നല്‍കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി. എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് ചെര്‍ക്കളയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് മാണിക്കോത്ത് നടക്കുന്ന പരിപാടി ഡോ. വത്സലന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് കാലിക്കടവില്‍ നടക്കുന്ന മാനവീക സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യൂണിവേര്‍സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. ഡിസംബര്‍ നാലിന് കണ്ണൂരില്‍ പ്രവേശിക്കുന്ന സ്‌നേഹ യാത്ര 5-6കോഴിക്കോട്. 7 വയനാട്-നീലഗിരി, 8 പാലക്കാട്, 9 കൊയമ്പത്തൂര്‍, 10 തൃിശ്ശൂര്‍, 11 എറണാകുളം, 12 ഇടുക്കി, 13 ആലപ്പുഴ, 14 കൊല്ലം, 15ന് തിരുവനന്തപുരത്ത് സമാപിക്കും.

'ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ മൂന്ന് വര്‍ഷമായി നടന്നു വരുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതിയോടൊപ്പം നിന്ന് വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കുടുംബം, ആരോഗ്യം, കാരുണ്യം തുടങ്ങി 20 മേഖലകളില്‍ 120 ലധികം വിവിധ പരിപാടികളാണ് രാജ്യത്തിനകത്തും പുറത്തുമായി നടപ്പിലാക്കിയത്.

ഒരുമാസം നീണ്ടുനില്‍ക്കുന്ന വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ തുടക്കം കൂടിയാണ് സ്‌നേഹ യാത്ര. തുടര്‍ന്ന് ഡിസംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ രണ്ടാമത് അന്താരാഷ്ട്ര ഇബ്‌നു ബത്തൂത്ത കോണ്‍ഫറന്‍സ് കോഴിക്കോട് നടക്കും. മൊറോക്കോ അംബാസിഡര്‍ മുഹമ്മദ് മാലികി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം മൊറോക്കോയിലെ അഗാദിറില്‍ നടന്ന ഒന്നാം കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയായാണ് ഈ പരിപാടി. കേരളത്തിന്റെ പൈതൃകവും സാംസ്‌കാരിക വിനിമയങ്ങളും സംബന്ധിച്ച്  ഉന്നത ഗവേഷണങ്ങള്‍ നടത്തിയ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

ഡിസംബര്‍ 6, 7 തിയ്യതികളില്‍ നടക്കുന്ന കര്‍മ്മശാസ്ത്ര പഠന ക്യാമ്പില്‍ കര്‍മ്മശാസ്ത്ര രംഗത്തെ പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യും. ക്യാമ്പിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഡിസംബര്‍ എട്ടിന് വനിതകള്‍ക്കായി എം ലൈറ്റ് സംഗമം നടത്തും. രാവിലെ 9 മുതല്‍ നടക്കുന്ന പരിപാടിയില്‍ കുടുംബ ശാക്തീകരണം, പ്രകീര്‍ത്തന സദസ്സ്, പ്രാര്‍ത്ഥനാ സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

ഡിസംബര്‍ 17ന് ഉച്ചക്ക് രണ്ടിന് വൈസനിയം ഗാര്‍ഡ് കോണ്‍ഫറന്‍സ് നടക്കും. സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് മഅ്ദിന്‍ എജ്യു പാര്‍ക്ക് കാമ്പസിന്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം നിര്‍വ്വഹിക്കും. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഫിയസ്ത അറബിയ്യ ക്യാമ്പെയിനിന്റെ ഭാഗമായി ഡിസംബര്‍ 18ന് 'മുഹാദസ അറബിയ്യ' മത്സരവും അറബി ഭാഷാ സെമിനാറും നടക്കും.

ഡിസംബര്‍ 20ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറുമായി ചേര്‍ന്ന് റീഡിംഗ് അദ്കിയ; തസവ്വുഫ് ആന്‍ഡ് ഹ്യൂമണ്‍ എന്ന വിഷയത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് സെമിനാര്‍ സംഘടിപ്പിക്കും. വിശ്വപ്രസിദ്ധ സൂഫി ഗ്രന്ഥമായ അദ്കിയയെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന സെമിനാറില്‍ കേരളത്തിലെ ഇസ്‌ലാമിന്റെ ആത്മീയ-ജ്ഞാന പാരമ്പര്യം ചര്‍ച്ച ചെയ്യും.

ഡിസംബര്‍ 23ന് രാവിലെ 10ന് നടക്കുന്ന മുല്‍തഖല്‍  അഷ്‌റാഫ് സാദാത്ത് സംഗമം സയ്യിദ് അതാഉള്ള തങ്ങള്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. വൈകുന്നേരം ഏഴിന് മൂന്ന് ദിനങ്ങളിലായി നടക്കുന്ന മജ്‌ലിസ്സുന്നസീഹ ഉദ്‌ബോധന സദസ്സിന് തുടക്കമാകും. പ്രഭാഷണ വേദികളിലെ പ്രമുഖര്‍ ഡിസംബര്‍ 25 വരെ നടക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കും. ഡിസംബര്‍ 25ന് വൈകുന്നേരം അഞ്ചു മണിക്ക് അകക്കണ്ണ് പരിപാടി നടക്കും. കാഴ്ചാ പരിമിതിയുണ്ടായിട്ടും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും.

ഡിസംബര്‍ 26ന് 'അക്കാദമിക് ഗവേഷണം: പ്രതിനിധാനം, പ്രതിഫലനം, സ്വത്വ രൂപീകരണം' എന്ന വിഷയത്തില്‍ യുവ ഗവേഷക സംഗമം നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള യുവ ഗവേഷകര്‍ സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് സംസാര ശേഷിയില്ലാത്തവരുടെ സൈലന്റ് സെമിനാര്‍ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് നടക്കുന്ന സര്‍ഗ സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രകീര്‍ത്തന കാവ്യങ്ങള്‍ അവതരിപ്പിക്കപ്പെടും.

വൈസനിയം സമാപന സമ്മേളനത്തിന് ഡിസംബര്‍ 27ന് തുടക്കമാകും. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളുടെ പിന്തുണയും വിശ്രുത സര്‍വ്വകലാശാലകളുടെ സഹകരണവും സമ്മേളനത്തിനുണ്ട്. മഅ്ദിന്‍ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനം, ലോകപ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തിലുള്ള ആത്മീയ വേദികള്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന അക്കാദമിക് സമ്മിറ്റുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ നാലു ദിനങ്ങളിലായി നടക്കും. 30ന് നടക്കുന്ന മഹാ സമ്മേളനത്തോടെ വൈസനിയം സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, വൈസനിയം കോ. ഓര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, മഅ്ദിന്‍ വൈസനിയം കണ്‍വീനര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Press meet, Press Conference, Vaisaniyam Sneha Yathra on Dec 02

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL