city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Talent | വൈഗ തുടങ്ങി; ഭരതനാട്യത്തിൽ ഒന്നാമത്; മോഹിനിയാട്ടവും കുച്ചുപ്പുടിയും പൊളിക്കും

vaiga starts strong first in bharatanatyam eyes mohiniyatt
Photo: Arranged

● മോഹിനിയാട്ടം, കുച്ചുപ്പുടി മത്സരങ്ങളിൽ വിജയ പ്രതീക്ഷ.
● മുൻ വർഷങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുള്ള വിദ്യാർഥിനി.

ഉദിനൂർ: (KasargodVartha) തുടർച്ചയായി ജില്ലയിലും സംസ്ഥാന തലത്തിലും നേട്ടങ്ങളുടെ കൊടുമുടി കീഴക്കി കൊണ്ടിരിക്കുന്ന തച്ചങ്ങാട് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി വൈഗ എം വിജയതേരോട്ടം തുടങ്ങി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി മത്സരങ്ങളിലാണ് പങ്കെടുക്കുന്നത്. ഇതിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി. മോഹിനിയാട്ടവും കുച്ചുപ്പുടിയും വെള്ളിയാഴ്ച നടക്കാനിരിക്കുകയാണ്. അതിലും വിജയപ്രതീക്ഷ ഉണ്ടെന്ന് വൈഗ പറഞ്ഞു.

കഴിഞ്ഞ വർഷം മോഹിനിയാട്ടത്തിൽ സംസ്ഥാനത്ത് എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടിയിരുന്നു. കുച്ചുപ്പുടിയിൽ സംസ്ഥാനത്ത് എ ഗ്രേഡ്‌ ഓടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മോഹിനിയാട്ടത്തിൽ അപ്പീൽ വഴിയാണ് ഉദിനൂരിൽ മത്സരിക്കാൻ എത്തുന്നത്. രഘു മാഷാണ് ഗുരു. ക്ഷേത്ര നിർമാണങ്ങളിൽ കൊത്തുപണി നടത്തുന്ന തച്ചങ്ങാട്ടെ വി മനോജ് - വിജി ദമ്പതികളുടെ മകളാണ് ഈ മിടുക്കി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia