city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് 21ന് വൈദ്യര്‍ മഹോത്സവവും ടി ഉബൈദ് അനുസ്മരണവും; കവിയരങ്ങും ഇശല്‍സന്ധ്യയും അരങ്ങേറും

കാസര്‍കോട്: (www.kasargodvartha.com 05.02.2017) സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനസ്മൃതി ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് തൊട്ടു പിന്നാലെ കാസര്‍കോട് വൈദ്യര്‍ മഹോത്സവിനും ഉബൈദ് അനുസ്മരണ സമ്മേളനത്തിനും വേദിയാവുന്നു. ഇതിന്റെ ഭാഗമായി ടി ഉബൈദ് അനുസ്മരണ സമ്മേളനവും കവിയരങ്ങും കേരളത്തിലെ പ്രശസ്തരായ ഗായകര്‍ അണിനിരക്കുന്ന ഇശല്‍സന്ധ്യയും ഈ മാസം 21ന് നടക്കും.

കാസര്‍കോട്ട് 21ന് വൈദ്യര്‍ മഹോത്സവവും ടി ഉബൈദ് അനുസ്മരണവും; കവിയരങ്ങും ഇശല്‍സന്ധ്യയും അരങ്ങേറും

സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ കൊണ്ടോട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെയാണ് ഉബൈദ് അനുസ്മരണവും വൈദ്യര്‍ മഹോത്സവവും സംഘടിപ്പിക്കുന്നത്. 21ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കവിയരങ്ങും നാല് മണിക്ക് ടി ഉബൈദ് അനുസ്മരണവും 6.30 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇശല്‍സന്ധ്യയും അരങ്ങേറും. മടപ്പള്ളി കോളജ് അധ്യാപകന്‍ രാജേന്ദ്രന്‍ എടുത്തുംകര ടി ഉബൈദ് അനുസ്മരണ പ്രഭാഷണം നടത്തും. കവിയരങ്ങില്‍ പി എസ് ഹമീദ് അധ്യക്ഷത വഹിക്കും. ഇശല്‍സന്ധ്യ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷതവഹിക്കും.

കാസര്‍കോട് ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ എളേറ്റില്‍ പരിപാടി വിശദീകരിച്ചു. ടി ഇ അബ്ദുല്ല, എല്‍ എ മഹ് മൂദ് ഹാജി, പി വി കെ പനയാല്‍, പി എസ് ഹമീദ്, വി വി പ്രഭാകരന്‍, ടി എ ഷാഫി, സി എല്‍ ഹമീദ്, കെ വി കുമാരന്‍ മാസ്റ്റര്‍, കെ എ മുഹമ്മദ് ഹനീഫ്, അഡ്വ. പി വി ജയരാജന്‍, ഷുക്കൂര്‍ ഉടുമ്പുന്തല, കെ എച്ച് മുഹമ്മദ് സംസാരിച്ചു. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും കെ എം അബ്ദുര്‍ റഹ് മാന്‍ നന്ദിയും പറഞ്ഞു.

അഡ്വ. ബി എഫ് അബ്ദുര്‍ റഹ് മാന്‍, സമിയ മുജീബ്, സിയാന ഹനീഫ്, വിനോദ് കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി, ഇബ്രാഹിം അങ്കോല, ഹമീദ് കോളിയാട്, കെ എം ബഷീര്‍, കെ എം ബാലകൃഷ്ണന്‍, സഫീര്‍ അഹമ്മദ്, വി വി വിജയന്‍, കഫീല്‍ തളങ്കര, റഹീം ചൂരി, ഹനീഫ് താഷ്‌കന്റ്, ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സിദ്ദീഖ് എരിയാല്‍, യൂസഫ് മേല്‍പറമ്പ്, പുതിയേടത്ത് അബ്ദുല്‍ റഹ്മാന്‍, ടി എം എ റഹ്മാന്‍, ഗഫൂര്‍ തളങ്കര, സജി തെരുവത്ത്, ടി എം അബ്ദുല്‍ റസാഖ്, സിദ്ദീഖ് എരിയാല്‍, അശോക് കുമാര്‍ എസ് വി, കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം രൂപീകരിച്ചു.


Keywords : Kasaragod, Kerala, Festival, Poem, poet, commemoration, Arts, State Library Council, Mappila Arts Academy, Moyinkuty, Municipal town hall, Vaidyar Grand Festival, Vaidyar Grand Festival and T Ubaid commemoration at Kasargod. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia