city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവേശമായി പ്രവേശനോത്സവം; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 01.06.2016) പുതിയ അധ്യയന വര്‍ഷത്തിലേക്ക് കുരുന്നുകളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലയില്‍ അംഗണ്‍വാടി തലത്തിലും സ്‌കൂള്‍ തലത്തിലും പ്രവേശനോത്സവ ഗാനങ്ങള്‍ ആലപിച്ചാണ് കുരുന്നുകളെ സ്വീകരിച്ചത്. മുനിസിപ്പല്‍ അംഗണ്‍വാടി പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് മധൂര്‍ ജി ജെ ബി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികളാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. ഘോഷയാത്രയും വാദ്യമേളങ്ങളും പ്രവേശനോത്സവത്തിന് ആവേശം പകര്‍ന്നു.

നവാഗതരായെത്തിയ കുട്ടികള്‍ക്ക് മധുരം പകരാനും അധ്യാപകര്‍ മറന്നില്ല. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി മഴ ഇല്ലാതിരുന്നത് പുത്തന്‍ കുട പിടിക്കാന്‍ ആശിച്ചിരുന്നവരില്‍ നിരാശയുണ്ടാക്കി. ഈ അധ്യയന വര്‍ഷം മുതല്‍ പ്രവൃത്തി സമയം 1000 മണിക്കൂറാക്കാനുള്ള നടപടികളും അധ്യാപകര്‍ സ്വീകരിച്ചിട്ടുണ്ട്.


അക്ഷരക്കണിയൊരുക്കിയ കുറ്റിക്കോല്‍ എയുപി സ്‌കൂളില്‍ പ്രവേശനോത്സവം വ്യത്യസ്ഥമായി

കുറ്റിക്കോല്‍: (www.kasargodvartha.com 02.06.2016) 
അക്ഷരക്കണിയൊരുക്കിയ കുറ്റിക്കോല്‍ എയുപിസ്‌കൂളില്‍ പ്രവേശനോത്സവം വ്യത്യസ്ഥമായി. വിവിധതരം ഫലങ്ങള്‍ കായ്ച്ചു കിടക്കുന്ന കൗതുകമരമൊരുക്കിയാണ് കുറ്റിക്കോല്‍ എയുപി സ്‌കൂള്‍ കുരുന്നുകളെ വരവേറ്റത്. കുട്ടികള്‍ അക്ഷരദീപം തെളിക്കുകയും കൗതുകമരത്തിന് സമീപമൊരുക്കിയ അക്ഷരക്കണി കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.

വിവിധതരം ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്ന അത്ഭുത വൃക്ഷം വിദ്യാലയം തന്നെയാണെന്ന തിരിച്ചറിവോടെയാണ് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങിയത്. സ്‌കൂള്‍ ജീവനക്കാരന്‍ പി എം രാമചന്ദ്രന്റെ നേതൃത്വത്തില്‍ അധ്യാപകരായ കെ ആര്‍ സാനു, ഹരി നാരായണന്‍, രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു അക്ഷരക്കണിയൊരുക്കിയത്.

പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ പൂര്‍വ്വ വിദ്യാര്‍ഥി ബി ആര്‍ ആദിത്യയെ യോഗം അനുമോദിച്ചു. പ്രവേശനോത്സവം പഞ്ചായത്ത് അംഗം പി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ലിസി അഗസ്റ്റിന്‍, മാനേജര്‍ ഡോ. എം നാരായണന്‍ നായര്‍, മുന്‍ പ്രധാനധ്യാപകന്‍ കെ രാഘവന്‍, ബി ആര്‍ ആദിത്യ എന്നിവര്‍ സംസാരിച്ചു.


ടീം അമാസ്‌ക് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

സന്തോഷ് നഗര്‍: (www.kasargodvartha.com 01.06.2016) പ്രവേശനോത്സവത്തില്‍ ടീം അമാസ്‌ക് ക്ലബ്ബ് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബില്‍ നടന്ന ചടങ്ങ് എന്‍ എ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പരിശ്രമിക്കണമെന്നും, അവരെ വിദ്യാഭ്യാസപരമായി ദത്തെടുക്കുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും വളര്‍ന്ന് വരുന്ന തലമുറയെ ഭാവിയുടെ നല്ല പൗരന്മാരാക്കുക എന്നുള്ളത് ഓരോ സംഘടനകളുടെയും ലക്ഷ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടീം അമാസ്‌കിന്റെ ഈ സംരംഭം പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ ശാഫി കെ എ അധ്യക്ഷത വഹിച്ചു.

അബ്ദുസ്സമദ് (മൗലവി ബുക്ക് ഡിപ്പോ) മുഖ്യാഥിതിയായി. അമാസ്‌ക് യു എ ഇ വൈസ് ചെയര്‍മാന്‍ മുസ്തഫ സുള്ള്യ, അഹ് മദ് ചാല്‍ക്കര, ഹൈ പവര്‍ കമ്മിറ്റി അംഗം ഹമീദ്, അഷ്‌റഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ടീം അമാസ്‌ക് ജോയിന്റ് കണ്‍വീനര്‍മാരായ നവാസ്, ശാഹുല്‍ ഹമീദ്, ത്വാഹിര്‍ എം കെ, സൈബര്‍ വിംഗ് പ്രതിനിധികളായ ഉനൈസ്, സിദ്ദീഖ്, ദുബൈ പ്രതിനിധി നിയാസ് മാര, നിഷാദ്, അമാസ്‌ക് സൗദി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബദരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

സൗദി അമാസ്‌ക് കണ്‍വീനര്‍ റിയാസ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് എം കെ നന്ദിയും പറഞ്ഞു.


കാരുണ്യം കളനാട് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

കളനാട്: (www.kasargodvartha.com 01.06.2016) വിദ്യാഭ്യാസ മേഖലയില്‍ മികച്ച സഹായ സഹകരണങ്ങള്‍ ചെയ്തു വരുന്ന കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവേശനോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ളും കിറ്റും വിതരണം ചെയ്തു. മികച്ച സൗകര്യങ്ങളുള്ള കളനാട് ജി എല്‍ പി സ്‌കൂളിനു ഭാവിയില്‍ കൂടുതല്‍ പഠനോപകരണങ്ങളും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്ന് കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വാഗ്ദാനം നല്‍കി.

ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍ പി ടി എ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ അബ്ദുര്‍ റഹ് മാന്‍ കോഴിത്തിടിലിനു കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പഠനോപകരണങ്ങള്‍ കൈമാറി. കെ എം കെ ളാഹിര്‍, അബ്ദുല്ല ഹാജി, ഷരീഫ് മജിസ്‌ട്രേറ്റ്, ശാഫി ഗാന്ധി, അധ്യാപകരായ കെ സുമ, ശ്രീലത, അലീമ, ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂള്‍ എച്ച് എം ടി സി നാരായണന്‍ സ്വാഗതവും സൂഫിയാന്‍ നന്ദിയും പറഞ്ഞു.

പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

കരിവെള്ളൂര്‍: (www.kasargodvartha.com 03.06.2016) 
പാട്ടിയമ്മ എ യു പി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചയത്ത് മെമ്പര്‍ ടി വി വിനോദ് ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിക്കുന്ന നഴ്‌സറി ക്ലാസുകളുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.

മാനേജ്‌മെന്റും പി ടി എയും സഹകരിച്ചുകൊണ്ട് സ്‌കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുകയും കുട്ടികള്‍ക്ക് മനോഹരമായ പാര്‍ക്ക് ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ സ്‌കൂളില്‍ പഠിച്ച എസ് എസ് എല്‍ സിക്കും പ്ലസ്ടുവിനും എല്ലാവിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കൂക്കാനം റഹ്മാന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് എം രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഉഷാസന്തോഷ്, കെ പ്രമോദ്, എം വി പവിത്രന്‍, എം ശശിധരന്‍ എന്നിവര്‍ സംമ്പന്ധിച്ചു. ഹെഡ്മാസ്റ്റര്‍ കെ പി ഹരീന്ദ്രനാഥ് സ്വാഗതവും ടി മുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ആവേശമായി പ്രവേശനോത്സവം; കുരുന്നുകള്‍ സ്‌കൂളിലേക്ക്


ആവേശമായി പ്രവേശനോത്സവം; കുരുന്നുകള്‍ സ്‌കൂളിലേക്ക്

ആവേശമായി പ്രവേശനോത്സവം; കുരുന്നുകള്‍ സ്‌കൂളിലേക്ക്

ആവേശമായി പ്രവേശനോത്സവം; കുരുന്നുകള്‍ സ്‌കൂളിലേക്ക്

ആവേശമായി പ്രവേശനോത്സവം; കുരുന്നുകള്‍ സ്‌കൂളിലേക്ക്

Keywords: Kasaragod, District, Rain, Students, Welcoming, Song, Inaguration, School, Sweets, Umberla, Teachers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia