എന്‍.പി.ആര്‍.പി.ഡി താല്‍ക്കാലിക നിയമനം
May 25, 2012, 15:24 IST

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൌണ്ടന്റ്, ഓഫീസ് അസിസ്റന്റ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത: അക്കൌണ്ടന്റ് - ബി.കോം, ടാലി, പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം, പി.ജി.ഡി.സി.എ, ഓഫീസ് അസിസ്റന്റ് - ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം, ഡി സി എ.
ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ ടൈപ്പിംഗ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28 രാവിലെ 10.30 മണിക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ പഞ്ചായത്ത് എന്‍.പി.ആര്‍.പി.ഡി. ഓഫീസില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. കന്നഡ ഭാഷയില്‍ ടൈപ്പിംഗ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
Keywords: Vacancy, NPRPD, Kasaragod