സുരക്ഷാ പ്രൊജക്റ്റില്‍ ഒഴിവ്
Apr 10, 2012, 14:40 IST

കാസര്‍കോട്: നെഹ്റു യുവകേന്ദ്രയുടെ സുരക്ഷാ പദ്ധതിയിലുള്ള പ്രൊജക്റ്റ് മാനേജര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ള എം.എസ്.ഡബ്ള്യൂ, എം.എ സോഷ്യോളജി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രൊജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് പ്ളസ്ടു, പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എച്ച്.ഐ.വി/എയ്ഡ്സ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ വിശദമായ ബയോഡാറ്റ സഹിതം ഏപ്രില്‍ 18 ന് മുമ്പായി നെഹ്റു യുവകേന്ദ്ര സുരക്ഷാ പ്രൊജക്റ്റ്, ടെമ്പിള്‍ റോഡ്, കുമ്പള, കാസര്‍കോട്-671321 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04998213171, 9544719968.
Keywords: vacancy in nehru yuva kendra, Kasaragod