ഒഴിവുകള്‍ 23.08.2012
Aug 23, 2012, 22:51 IST
ട്രാക്ടര്‍ ഡ്രൈവര്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍കാര്‍ സ്ഥാപനത്തില്‍ ട്രാക്ടര്‍ ഡ്രൈവറുടെ ഇ.ടി.ബി നോണ്‍ പ്രയോറിറ്റി, മുസ്ലീം നോണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളില്‍ ഓരോ താല്‍ക്കാലിക ഓഴിവുകള്‍ വീതം നിലവിലുണ്ട്. മേല്‍ പറഞ്ഞ വിഭാഗത്തില്‍ നിശ്ചിത യോഗ്യതയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം സെപ്റ്റംബര്‍ 7ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരാകണം.
അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും സാധുതയുള്ള ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സും ആണ് യോഗ്യത. ഈ യോഗ്യതയുടെ അഭാവത്തില്‍ മെക്കാനിക്ക് ട്രാക്ടര്‍ അല്ലെങ്കില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക് ഡീസല്‍ അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡിലുള്ള എന്‍.ടി.സി (ഐ.ടി.ഐ) സര്‍ട്ടിഫിക്കറ്റും ട്രാക്ടര്‍ ഡ്രൈവിംഗില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും സാധുതയുള്ള ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സും. പ്രായപരിധി 18-36. അര്‍ഹതയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്. ശമ്പള സ്‌കെയില്‍: 9190-15780.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ ആറിന് 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. കോഴിക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത പാനലില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ത്ഥികളാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടത്.
എഫ് ഡി പി ഒഴിവ്
മഞ്ചേശ്വരം ജി.പി.എം ഗവ.കോളേജില്‍ കായിക വകുപ്പില്‍ എഫ്.ഡി.പി ഒരൊഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്കോടുകൂടി ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും ആണ് യോഗ്യത. നെറ്റ് പാസായവരുടെ അഭാവത്തില്‍ 55 ശതമാനം മാര്കുള്ളവരെയും പരിഗണിക്കുന്നതാണ്. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് 11 മണിക്ക് നടക്കും.
ഓംബുഡ്‌സ്മാന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഓംബുഡ്‌സ്മാന്റെ കാസര്‍കോട് ഓഫീസില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.കോം ബിരുദവും അംഗീകൃത സ്ഥാപനങ്ങളിലെ പി.ജി.ഡി.സിഎ യും പാസായവരായിരിക്കണം. അടിസ്ഥാന യോഗ്യതയോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കന്നട കൂടി അറിയുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. കരാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസവേതനം പതിനായിരം രൂപയാണ്. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ അഞ്ചിനകം സമര്‍പിക്കണം. ഓംബുഡ്‌സ്മാന്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിദ്യാനഗര്‍ പി.ഒ എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്.

Keywords: Vacancy, Kasaragod