ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് പിണറായിക്ക് തോമസ് ഐസക്കിനെ വിശ്വാസമില്ലാത്തതിനാല്‍: വി മുരളീധരന്‍
Jul 26, 2016, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 27/05/2016) ധനമന്ത്രി തോമസ് ഐസക്കിനെ വിശ്വാസമില്ലാത്തതിനാലാണ് ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതെന്ന് ബി ജെ പി മുന്‍സംസ്ഥാനപ്രസിഡണ്ട് വി മുരളീധരന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ചൊവ്വാഴ്ച രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ഐസക് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഇങ്ങനെയൊരു വ്യക്തി തന്നെ മന്ത്രിയായി സര്‍ക്കാറിലുണ്ടായിരിക്കെയാണ് ഒരു ഉപദേഷ്ടാവിനെ നിയമിച്ചത്. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളെ അനുകൂലിക്കുന്ന ഗീതയുടെ നിയമനം ഇടതുമുന്നണിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധവുമാണ്. ഉദാരവല്‍ക്കരണ നയങ്ങളുള്ള അമേരിക്കയിലെ അഞ്ചോളം സാമ്പത്തികസ്ഥാപനങ്ങളുടെ ഉപദേഷ്ടാവ് കൂടിയാണ് ഗീത. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന് ശക്തിപോരെന്ന് വാദിക്കുന്ന ആളാണ് ഗീത. ഇടതുമുന്നണിയുടെ നയത്തില്‍ മാറ്റം വരുത്തിയെങ്കില്‍ പിണറായി അത് തുറന്നുപറയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ 'പാടത്തുപണി വരമ്പത്തുകൂലി' നയം ബി ജെ പി പിന്തുടര്‍ന്നാല്‍ പിന്നെ സി പി എമ്മിന്റെ അവസ്ഥ ദയനീയമാകും. ബി ജെ പി അക്രമം ആഗ്രഹിക്കുന്നില്ല. സി പി എമ്മിനെ പോലെ വരമ്പത്തുകൂലി കൊടുക്കാനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അങ്ങനെ തീരുമാനിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ആര്‍ എസ് എസ് നേതാക്കളായ പയ്യന്നൂരിലെ വിനോദ്കുമാറിനെയും മനോജിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പോലും തിരിച്ചടി നല്‍കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ലെന്ന കാര്യം സി പി എം ഓര്‍ക്കണം. സി പി എം അക്രമരാഷ്ട്രീയം അവസാനിപ്പിക്കാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
ആശയപരമായ പാപ്പരത്തം മൂലമാണ് സി പി എം ആയുധമെടുക്കുന്നത്. ബി ജെ പിയുടെ ആശയത്തിന് പ്രസക്തിയേറുമ്പോള്‍ കാലഹരണപ്പെട്ട സി പി എം പ്രത്യശാസ്ത്രം ആര്‍ക്കും വേണ്ടാത്ത സ്ഥിതി വന്നിരിക്കുന്നു. സി പി എമ്മിനകത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മറച്ചുവെക്കുന്നതിനുവേണ്ടിയാണ് അവര്‍ പയ്യന്നൂരിലും കണ്ണൂരിലും അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. സി പി എമ്മില്‍ നിന്നും നിരവധി പേരാണ് ബി ജെ പിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിലുള്ള ജാള്യത മറച്ചുവെക്കാന്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകുകയാണ്.
സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ക്ക് ഇപ്പോഴും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് സി പി എമ്മുകാര്‍ ബി ജെ പി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. പിണറായിസര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ബി ജെ പി പ്രവര്‍ത്തകരെ കൊലപ്പെടുത്താനാണ് ഭരണസ്വാധീനം ഉപയോഗിക്കുന്നത്, പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകനായ ധനരാജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആസൂത്രിതമായ ഗൂഡാലോചനയുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായിരുന്നു ധനരാജെന്നന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഈ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പോലീസ് തയ്യാറാകണം. ധനരാജ് വധത്തിനു ശേഷം പയ്യന്നൂരില്‍ ബി ജെ പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്നുണ്ടായ ആക്രമണങ്ങളും സി പി എം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തെളിയിക്കുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല ഈ അക്രമങ്ങളൊന്നും നടന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ബി ജെ പി ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജില്ലാജനറല്‍ സെക്രട്ടറി കെ വേലായുധന്‍ എന്നിവരും മുരളീധരനൊപ്പമുണ്ടായിരുന്നു.

Keywords: BJP, Press meet, Kasaragod, Kerala, V Muraleedharan, CPM, Pinarayi Vijayan, Thomas Isaac, V Muraleedharan on appointment of finance adviser