city-gold-ad-for-blogger

Unani Dispensary | മൊഗ്രാൽ യുനാനി ആശുപത്രിയുടെ വിജയഗാഥ നേരിട്ട് കണ്ടറിയാൻ ഉത്തരാഖണ്ഡ് ആയുഷ് ഉദ്യോഗസ്ഥ സംഘമെത്തി

മൊഗ്രാൽ: (KasargodVartha) മികച്ച സേവനവും അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിപ്പും കൊണ്ട് ശ്രദ്ധേയമായ മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറി ഉത്തരാഖണ്ഡ് ആയുഷ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ഉത്തരാഖണ്ഡിൽ നിലവിലുള്ള ഇത്തരം ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഡോക്ടർമാർ അടങ്ങിയ മെഡികൽ സംഘം മൊഗ്രാലിലെത്തിയത്.

Unani Dispensary | മൊഗ്രാൽ യുനാനി ആശുപത്രിയുടെ വിജയഗാഥ നേരിട്ട് കണ്ടറിയാൻ ഉത്തരാഖണ്ഡ് ആയുഷ് ഉദ്യോഗസ്ഥ സംഘമെത്തി

വലിയ ആശുപത്രികളിൽ കാണുന്ന സേവനങ്ങളാണ് യുനാനി ചികിത്സാലയത്തിൽ നൽകിവരുന്നതെന്ന് സംഘം വിലയിരുത്തി. ഒപി തൊട്ട് ഫിസിയോതെറാപി, ലാബ്, പാലിയേറ്റീവ് കെയർ തുടങ്ങിയ സൗകര്യങ്ങളിൽ സംഘാംഗങ്ങൾ മതിപ്പ് രേഖപ്പെടുത്തി. സേവനങ്ങളെക്കുറിച്ച് യുനാനി മെഡികൽ ഓഫീസർ ഡോ. ഷക്കീർ അലി ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു.

ഉത്തരാഖണ്ഡ് ആയുർവേദ ആൻഡ് യുനാനി സർവീസസ് ജോ. ഡയറക്ടർ എംപി സിംഗ്, ആയുർവേദ യുനാനി ഓഫീസർ ഡോ. ജിസിസി ജനഗ് പൻഗി, ഹോമിയോപ്പതി മെഡികൽ ഡയറക്ടർ ഡോ. കിരൺ മധുപാൽ, ഹോമിയോപതി ഹെൽത് ഓഫീസർ ഡോ. ബേല മഹർ ഷാ എന്നിവരടങ്ങിയ സംഘമാണ് മൊഗ്രാൽ യുനാനി ഡിസ്പെൻസറി സന്ദർശിച്ചത്.

കഴിഞ്ഞ കഴിഞ്ഞ മാസം മൊഗ്രാൽ യുനാനി ഡിസ്പെൻസറി ആയുഷ് ഹെൽത് ആൻഡ് വെൽനെസ് സെൻററിന് എൻഎബിഎച് അംഗീകാരം ലഭിച്ചിരുന്നു. കുമ്പള ഗ്രാമപഞ്ചായതാണ് ഡിസ്പെൻസറിയുടെ ഭരണ ചുമതല വഹി ക്കുന്നത്. ദേശീയ ആയുഷ് മിഷനിൽ കുമ്പളയിൽ ഒരേകർ സ്ഥലത്ത് 40 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എകെഎം അശ്റഫ് എംഎൽഎയും, കുമ്പള ഗ്രാമപഞ്ചായതും നടത്തിവരുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് നേരത്തെ ഡിസ്പെൻസറിക്ക് എൻഎബിഎച് അംഗീകാരം ലഭിച്ചത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Unani Dispensary, Mogral, NABH Accreditation, Unani Dispensary, Uttarakhand State Ayush Team Officials Visited Govt Unani Dispensary, Mogral. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia