city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ ഉപ്പളയിലെ തറവാട്ടുവീട്ടിലെത്തി; ബാല്യകാല സ്മരണകള്‍ ഉണര്‍ന്നു

കാസര്‍കോട്: കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ ജന്മനാടായ ഉപ്പളയിലെ തറവാട്ട് വീട്ടില്‍ കാലുകുത്തിയപ്പോള്‍ അത് അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഓര്‍മകളുടെ ഉത്സവമായി. ഒപ്പം സ്‌നേഹത്തിന്റെ വേലിയേറ്റവും.

കര്‍ണാടക നിയമസഭയിലെ മലയാളി സാന്നിധ്യമായ ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ ശനിയാഴ്ചയാണ് ഉപ്പള തുരുത്തിയിലെ തറവാട്ടിലെത്തിയത്. സാധാരണ കുടുംബാംഗവും നാട്ടുകാരനും എം.എല്‍.എയുമൊക്കെയായി നിരവധി വട്ടം ഇവിടെ വന്നുപോയിട്ടുള്ള ഖാദര്‍ മന്ത്രിയായതിന് ശേഷം ആദ്യമായി ഇവിടെ എത്തിയപ്പോള്‍ അത് ഒരു ചരിത്ര നിയോഗമായി മാറുകയായിരുന്നു.

ഖാദറിന്റെ പിതാവ് മുന്‍ എം.എല്‍.എ യു.ടി. ഫരീദ് മംഗലാപുരത്തേക്ക് താമസം മാറും മുമ്പ് ഖാദര്‍ താമസിച്ചത് ഉപ്പള തുരുത്തിയിലായിരുന്നു. ഖാദറിന്റെ കുടുംബാംഗങ്ങളെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഒരു ഗൃഹാതുരത്വത്തോടെയാണ് ഖാദര്‍ പഴയ തറവാട്ടുവീട്ടില്‍ വന്നത്.

കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ ഉപ്പളയിലെ തറവാട്ടുവീട്ടിലെത്തി; ബാല്യകാല സ്മരണകള്‍ ഉണര്‍ന്നു

ഖാദര്‍ എത്തിയ വിവരമറിഞ്ഞ് നാട്ടുകാരെല്ലാം അദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലേക്കോടി. തങ്ങളുടെ പ്രിയപ്പെട്ട ഖാദര്‍ മന്ത്രിയായതിന്റെ ആഹ്ലാദം ഓരോ മുഖത്തും കാണാമായിരുന്നു. നാട്ടുകാരും ബന്ധുക്കളും സ്‌നേഹം കൊണ്ട് മൂടിയപ്പോള്‍ അവരെയെല്ലാം ഹസ്തദാനം ചെയ്തും, കുശലാന്വേഷണം നടത്തിയും ഖാദര്‍ അവരിലൊരാളായി മാറി.

ശനിയാഴ്ച സന്ധ്യയോടെ ഉപ്പളയിലെത്തിയ മന്ത്രിയെ ബാന്റ് മേളങ്ങളുടെയും കൈകൊട്ടി പാട്ടിന്റെയും അകമ്പടിയോടെയാണ് ആനയിച്ചത്. തറവാട്ടു വീട്ടിലെത്തും മുമ്പ് ഉപ്പാപ്പമാരും കുടുംബക്കാരും അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അനുജന്‍ താമസിക്കുന്ന പഴയ തറവാട്ടുവീട്ടില്‍ അല്‍പ സമയം ചിലവഴിച്ചു. അതിനുശേഷം ഉപ്പള കുന്നില്‍ ജുമാമസ്ജിദിലെത്തി. അവിടെ നിന്ന് സോഷ്യല്‍ വെല്‍ഫെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുക്കുന്ന സ്വീകരണ വേദിയിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു.

ആയിരങ്ങള്‍ ഒത്തുചേര്‍ന്ന പ്രൗഢമായ സ്വീകരണമാണ് ഉപ്പളയില്‍ ഖാദറിന് ഒരുക്കിയത്. ഈ ചടങ്ങില്‍ കേരളത്തിലെ വിവിധ ബോര്‍ഡ് ചെയര്‍മാന്മാരായ ചെര്‍ക്കളം അബ്ദുല്ല, എം.സി.ഖമറുദ്ദീന്‍, സി.ടി.അഹമ്മദലി, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെയും ആദരിച്ചു.

കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ ഉപ്പളയിലെ തറവാട്ടുവീട്ടിലെത്തി; ബാല്യകാല സ്മരണകള്‍ ഉണര്‍ന്നു
യു.ടി. ഖാദറിന് വ്യവസായ പ്രമുഖന്‍ ലത്തീഫ് ഉപ്പള ഗേറ്റ് ഉപഹാരം നല്‍കുന്നു
വ്യവസായ പ്രമുഖന്‍ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രിമാരയ എം. രമാനാഥ് റൈ, ജെ.ആര്‍. ലോബോ, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി എ.കെ.എം. അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജന്മനാട് തന്നോട് കാണിക്കുന്ന സ്‌നേഹവായ്പും പിന്തുണയും നല്‍കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് വേണ്ടി എപ്പോഴും താന്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കരഘോഷത്തിനിടെ വ്യക്തമാക്കി.

Keywords: U.T.Khader, Karnataka, Health minister, Reaches, Family house, Uppala, Reception, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia