മാനവ സൗഹൃദ വേദിയില്‍ ഉസ്താദ് ഹസന് ഭായിയെ ആദരിച്ചു
Sep 22, 2012, 18:03 IST
കാസര്‍കോട്: വര്‍ഗീയ ചിന്താഗതിയില്‍ നിന്ന് മാനവരാശിയെ പിന്തിരിപ്പിച്ച് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ സിറ്റി ഗോള്‍ഡും, കാസര്‍കോട് കലാസൗഹൃദ കൂട്ടായ്മയും ഒരുക്കിയ മാനവ സൗഹൃദവേദി ശ്രദ്ധേയമായി.
ഉസ്താദ് ബിസ്മില്ലാഖാന്റെ ശിഷ്യനും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാസര്‍കോട് പരവനടുക്കം സരസ്വതി സംഗീത വിദ്യാലയത്തിന്റെ അമരക്കാരനുയായ ഉസ്താദ് ഹസന് ഭായിയെ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന് ഇതുപോലുള്ള വ്യാപാര സ്ഥാപനങ്ങളും സൗഹൃദ കൂട്ടായ്മയും മാതൃകയാവണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് മാനവ സൗഹൃദ സന്ദേശ പ്രഭാഷണം നര്‍മം കലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ സദസ്യര്‍ കൈയ്യടിച്ചു. പ്രൊഫസര്‍ വി. ഗോപിനാഥ്, റഫീഖ് മണിയങ്കാനം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഉസ്താദിന്റെ ഷഹനായ് കച്ചേരിയും, കോഴിക്കോട് ഷംസുദ്ധീന് ഗുരുക്കള്‍ ഉസ്താദിന് സമര്‍പിച്ച ഗസല്‍ പരിപാടിയും നടന്നു. റഹ്മത്ത് മുഹമ്മദ് തളങ്കര, സി.പി. മാഹിന്‍ തുടങ്ങിയ മുതിര്‍ന്ന തലമുറയിലെ കലാകാരന്മാര് ഗാനമാലപിച്ചു.
Keywords: Kasaragod, Award, Kerala, Usthad Hassan Bhai, City Gold