ഉസ്താദ് ഹസന്‍ ഭായിയെ ആദരിച്ചു
Feb 28, 2015, 12:44 IST
പള്ളിക്കര: (www.kasargodvartha.com 28/02/2015) പ്രശസ്ത ഷഹനായി വാദകന്‍ ഉസ്താദ് ഹസന്‍ ഭായിയെയും, എസ്.വി. യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ ഉറുദു റിസര്‍ച്ച് ഓഫീസര്‍ ഫൈസല്‍ മാവുള്ളടത്തിലിനെയും കാസര്‍കോട് ജില്ലാ ഉറുദു ടീച്ചേര്‍സ് അക്കാദമിക് കൗണ്‍സില്‍ ആദരിച്ചു. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഭാസ്‌ക്കരന്‍ മാസ്റ്റര്‍, കെ.എ. എലിസബത്ത്, ഉമ്മര്‍ മാസ്റ്റര്‍, കെ.അബ്ദുല്‍ മജീദ്, ഇബ്രാബിം ബെദിര, ലില്ലിക്കുട്ടി ജോസഫ്, രാമചന്ദ്രന്‍ പള്ളത്തടുക്ക, വിജയന്‍ മാന്യ എന്നിവര്‍ക്കു യാത്രയയപ്പും നല്‍കി.
ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഉറുദു പഠനം ദേശീയോദ്ഗ്രഥനത്തിനു എന്ന വിഷയത്തില്‍ ഡോ. ഫൈസല്‍ മാവുള്ളടം പ്രഭാഷണം നടത്തി. ഷാഫി മാസ്റ്റര്‍ വയനാട്, പി.കെ.സി. മുഹമ്മദ് കോഴിക്കോട്, ടി. മൊയ്തീന്‍, ടി.അസീസ്, കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട് ബി.പി.ഒ. മുഹമ്മദ് സാലി സ്വാഗതവും കെ.അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Keywords: Felicitated, kasaragod, Kerala, Pallikara, Usthad Hassan Bhai,
Advertisement:
![]() |
ഉസ്താദ് ഹസന്‍ ഭായി |
Keywords: Felicitated, kasaragod, Kerala, Pallikara, Usthad Hassan Bhai,
Advertisement: