രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസിലെ 5 ചാക്ക് മദ്യകുപ്പികള്‍ വീടിന് മുന്നില്‍ തള്ളി
May 19, 2013, 12:26 IST
ബദിയഡുക്ക: ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസ് വൃത്തിയാക്കിയപ്പോള്‍ ഉണ്ടായ മാലിന്യങ്ങളും മദ്യകുപ്പികളും വീടിന് മുന്നില്‍ തള്ളിയതായി പരാതി. ബദിയഡുക്ക ബെര്‍ളഡുക്കയിലെ കുമാറിന്റെ വീട്ടുമുറ്റത്താണ് മാലിന്യവും മദ്യകുപ്പിയും തള്ളിയത്.
അഞ്ച് ചാക്കുകളിലാക്കിയാണ് മാലിന്യം രാത്രിയില്‍ വീട്ടുമുറ്റത്ത് കൊണ്ടിട്ടത്. ഒരു മുന്‍ പഞ്ചായത്തംഗത്തിന്റെ ഇന്‍ഡിക്ക കാറിലാണ് മദ്യകുപ്പികളും മാലിന്യങ്ങളും കൊണ്ടുവന്നത്. കുമാറിന്റെ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തി ചാക്കുകളിലാക്കിയ മാലിന്യം പുറന്തള്ളിയപ്പോള്‍ വീട്ടുകാര്‍ കാറിന്റെ നമ്പര്‍ മനസിലാക്കി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍ നിറയെ ഒഴിഞ്ഞ മദ്യകുപ്പികളും രാഷ്ട്രീയ പാര്‍ട്ടിയുടെ പോസ്റ്ററുകളും കണ്ടെത്തിയത്. മാലിന്യം തള്ളിയ സംഭവം വിവാദമായതോടെ മാലിന്യം നിക്ഷേപിച്ചവര്‍ തന്നെ ഇത് മാറ്റാമെന്ന് അറിയിച്ചതിനാല്‍ വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചുവെന്നാണ് സൂചന. തന്റെ കാര്‍ മറ്റൊരാള്‍ കൊണ്ടുപോയതാണെന്ന് മാലിന്യം നിക്ഷേപിച്ചത് അറിയില്ലെന്നുമാണ് കാറുടമയായ മുന്‍ പഞ്ചായത്തംഗം വീട്ടുകാരെയും പോലീസിനെയും അറിയച്ചത്.

Keywords: Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.