Speech | ഉർദു സ്നേഹ സമ്പന്നമായ ഭാഷയെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ
ചടങ്ങിൽ നാഷണൽ ഫിലിം അവാർഡ് നേടിയ ബാലതാരം പി കെ രജീഷിന്റെ മകൻ ശ്രീപതിനെ ഉർദു കൂട്ടായ്മ ആദരിച്ചു.
കാസർകോട്: (KasargodVartha) ഉർദു സ്നേഹ സമ്പന്നമായ ഭാഷയെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ. അനക്‌സ് ഹാളിൽ സംഘടിപ്പിച്ച ഉർദു അധ്യാപകരുടെ അക്കാദമിക് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ നാഷണൽ ഫിലിം അവാർഡ് നേടിയ ബാലതാരം പി കെ രജീഷിന്റെ മകൻ ശ്രീപതിനെ ഉർദു കൂട്ടായ്മ ആദരിച്ചു. എം എൽ എ നെല്ലിക്കുന്ന് ശ്രീപതിന് സ്നേഹാദരം നൽകി.
വിവിധ അക്കാദമിക് സെഷനുകൾക്ക് ജില്ലാ സെക്രട്ടറി അമീർ കൊടിബയൽ (ഐ.ടി യും ഉർദു ഭാഷയും) മുൻ കോർ എസ് ആർ ജി അംഗം അസീസ് ഉദുമ (ഉർദു കാലിഗ്രാഫി ) കോംപ്ലക്സ് സെക്രട്ടറി റഹ്‌മാൻ ഷേണി (ക്ലാസ് റൂം ആക്റ്റിവിറ്റി) എന്നിവർ നേതൃത്വം നൽകി.
പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ് വിജയികളെയും, കെ യു ടി എ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെയും ചടങ്ങിൽ ആദരിച്ചു.
എം പി സലീം നായന്മാമൂല, ഷിൻ്റോ തോമസ് ചിറ്റാരിക്കൽ, ഹസീന മംഗൽപ്പാടി, ബാലകൃഷ്ണ മിയാപദവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.