യു.ആര്‍. അനന്തമൂര്‍ത്തി: 14ന് കാസര്‍കോട്ട് സെമിനാര്‍
Oct 6, 2014, 13:31 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2014) ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ന്യൂനപക്ഷ ഭാഷാ കോര്‍ണറിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14ന് കാസര്‍കോട്ട് സാഹിത്യ സെമിനാര്‍ നടത്തുന്നു. ജില്ലാ ലൈബ്രറിയില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന സെമിനാര്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. യു.ആര്‍. അനന്തമൂര്‍ത്തിയുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സെമിനാര്‍ വിശകലനം ചെയ്യും.
അനന്തമൂര്‍ത്തി എന്റെ കണ്ണില്‍ എന്ന വിഷയം വാസു ചോറോട് അവതരിപ്പിക്കും. അനന്തമൂര്‍ത്തി: എഴുത്തും ജീവിതവും എന്ന വിഷയം കെ.വി. കുമാരനും, അനന്തമൂര്‍ത്തി സാംസ്‌ക്കാരിക വിമര്‍ശകന്‍ എന്ന നിലയില്‍ എന്ന വിഷയം ഡോ. രത്‌നാകര മല്ലമൂലയും അവതരിപ്പിക്കും.
വൈകിട്ട് മൂന്നു മണി മുതല്‍ സി.രാഘവന്‍: വിവര്‍ത്തന കലയുടെ നാട്ടുവെളിച്ചം എന്ന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Seminar, Library, UR Ananthamurthy Seminar in Kasargod.
Advertisement: