വാഹനാപകടത്തില്‍ മരിച്ച യുവദമ്പതികള്‍ക്ക് കണ്ണീരില്‍കുതിര്‍ന്ന വിട
Jul 5, 2012, 20:25 IST
![]() |
Sharafudheen |
![]() |
Umaira |
ബുധനാഴ്ച ചെറുവത്തൂരില്‍ ജീപ്പ് സ്വകാര്യ ബസിലിടിച്ചുണ്ടായ അപകടത്തിലാണ് ബേഡകം വാവടുക്കത്തെ എസ് കെ ആറ്റക്കോയ തങ്ങളുടെയും ആയിഷയുടെയും മകന്‍ ഷറഫുദ്ദീന്‍ (25), ഭാര്യ കാസര്‍കോട് പന്നിപ്പാറയിലെ കോയക്കുഞ്ഞി തങ്ങളുടെയും സൗദയുടെയും മകള്‍ ഉമൈറ (19), സുഹൃത്ത് ബേഡകം മുച്ചൂര്‍ക്കുളത്തെ കോട്ടായില്‍ പൗലോസിന്റെയും ഏലിയാമ്മയുടെയും മകന്‍ ലിന്‍സ് (23) എന്നിവര്‍ മരിച്ചത്.
ഒരുമാസം മുമ്പ് വിവാഹിതനായ ഷറഫുദ്ദീന്‍ എട്ടിന് വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി ഭാര്യയുമൊത്ത് വിരുന്നുസല്‍ക്കാരത്തിന് ഉപ്പയുടെ ജ്യേഷ്ഠസഹോദരന്‍ ചീമേനി പട്ടോളിയിലെ സെയ്ദ് അബ്ദുള്‍ ഖാദര്‍ തങ്ങളെ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് അപകടം.
![]() |
Lince |
പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉമൈറയുടെ കാസര്‍കോട് പന്നിപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയശേഷമാണ് രണ്ടുപേരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. വാവടുക്കത്ത് വീട്ടില്‍ നൂറുകണക്കിനാളുകള്‍ കണ്ണീരോടെ അന്തേ്യാപചാരമര്‍പ്പിച്ചു. കുട്ടിപ്പാറ തലേക്കുന്ന് നൂറുല്‍ഹുദ ജുമാ മസ്ജിദ് മദ്രസയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തേ്യാപചാരമര്‍പ്പിക്കാന്‍ നാടിന്റെ നാനാമേഖലകളില്‍ നിന്നും സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍, ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര മോഹനന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മിനി, ജയപുരം ദാമോദരന്‍, എ ദാമോദരന്‍, ടി ബാലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവദി പേര്‍ അന്തേ്യാപചാരമര്‍പ്പിച്ചു.
Keywords: Kasaragod, Cheruvathur, Lince, Umaira, Sharafudheen, Bedakam. Accident death.