city-gold-ad-for-blogger

ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടത്തിൻ്റെ കോണിപ്പടിക്ക് താഴെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് പൊതുജനങ്ങൾക്ക് ദുരിതമാകുന്നു

 Building staircase and waste accumulation symbolizing public hardship at Uppala Taluk Office in Kasaragod
Photo: Special Arrangement

● റവന്യൂ വകുപ്പിൻ്റെ മഞ്ചേശ്വരം താലൂക്ക് ഓഫീസ് ഉപ്പള ടൗണിലെ സ്വകാര്യ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
● കെട്ടിടത്തിൻ്റെ രണ്ടാം നിലയിലേക്ക് കയറിച്ചെല്ലാൻ പ്രയാസകരമായ കോണിപ്പടിയാണുള്ളത്.
● സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും കോണിപ്പടി കയറുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
● കോണിപ്പടിക്ക് താഴെയുള്ള മാലിന്യക്കൂമ്പാരം പൊതുജനങ്ങൾക്ക് ഇരട്ടി ദുരിതമാകുന്നു.

ഉപ്പള: (KasargodVartha) മംഗൽപാടി പഞ്ചായത്തിലെ ഹരിത കർമസേന ഉപ്പള നഗരം അരിച്ചുപെറുക്കി പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുമ്പോൾ പ്രധാന സർക്കാർ സ്ഥാപനത്തിന് കീഴിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് പൊതുജനങ്ങൾക്ക് ദുരിതമാകുന്നു.

റവന്യൂ വകുപ്പിൻ്റെ മഞ്ചേശ്വരം താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്നത് ഉപ്പള ടൗണിലെ ഒരു സ്വകാര്യ വാടക കെട്ടിടത്തിലാണ്. കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചുവരുന്ന താലൂക്ക് ഓഫീസ് കാര്യാലയത്തിലേക്ക് കയറിച്ചെല്ലണമെങ്കിൽ തന്നെ 'പതിനെട്ടാം പടി' കയറണം. ഇത് സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഉണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല.

കോണിപ്പടിക്ക് താഴെ മാലിന്യനിക്ഷേപം; പൊതുജനങ്ങൾക്ക് ഇരട്ടി ദുരിതം

ഈ കെട്ടിടത്തിലെ കോണിപ്പടിക്ക് താഴെയാണ് മാലിന്യനിക്ഷേപം. കോണിപ്പടി കയറിച്ചെല്ലാൻ പ്രയാസമുള്ളവർക്ക് മറ്റൊരു ദുരിതമാകുകയാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരം.

ഉപ്പള താലൂക്ക് ഓഫീസിലെ ഈ ദുരിതം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Visitors to the Manjeshwaram Taluk Office in Uppala town face severe hardship due to garbage dumped directly beneath the staircase of the rented private building housing the Revenue Department office. 

#KasargodVartha #UppalaNews #ManjeshwaramTalukOffice #KasaragodNews #CivicIssues #WasteManagement #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Jessi John
Jessi John

463 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia