city-gold-ad-for-blogger

പ്രവാസിയുടെ വീട്ടിലെ മോഷണം; എസ്.പി സംഭവ സ്ഥലം സന്ദര്‍ശിച്ചു

ഉപ്പള: (www.kasargodvartha.com 15/04/2015) വിഷു ദിനത്തില്‍ മോഷണം നടന്ന ഉപ്പള ഹിദായത്ത് നഗര്‍ ശൈഖ് അഹ്മദ് റോഡിലെ മുഹമ്മദ് ഹനീഫയുടെ വീട് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് സന്ദര്‍ശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടില്‍ മോഷണം നടന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വീട്ടുടമ ഹനീഫ ദുബൈയിലാണ്. സംഭവ സമയം ഹനീഫയുടെ ഭാര്യ മൈമൂനയും മൂന്ന് മക്കളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. ജനല്‍ പാളികള്‍ ഇരുമ്പു ദണ്ഡുകള്‍ കൊണ്ട് വളച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ബെഡ്‌റൂമിനു അടുത്തുള്ള മറ്റൊരു മുറിയിലുണ്ടായിരുന്ന അലമാരയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്.

5.5 പവന്റെ മാല, 2.5 പവന്റെ വളകള്‍, മോതിരം, ചെയിന്‍ തുടങ്ങിയവ നഷ്ടപ്പെട്ടവയില്‍ പെടുന്നു. മോഷണം നടത്തി അടുക്കള വാതിലിന്റെ പൂട്ട് തുറന്നാണ് പുറത്ത് കടന്നത്. ശബ്ദം കേട്ട് നിലവിളിച്ച മൈമൂന വീടിന് തൊട്ടടുത്തുള്ള ബന്ധുവിനെ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി.

മണം പിടിച്ച പോലീസ് നായ അലക്‌സ് അരക്കിലോമീറ്ററോളം ഓടി മണിമുണ്ട ശൈഖ് അഹ് മദ് റോഡില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ചൊവ്വാഴ്ച വൈകുന്നേരം ഹൊസങ്കടിയില്‍ വഴിയാത്രക്കാരുടെ 4.5 പവന്‍ സ്വര്‍ണ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെയും ഇതുവരെ പിടികൂടാനായിട്ടില്ല.

എസ്പിയോടൊപ്പം കുമ്പള സി.ഐ സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

-കെ.എഫ് ഇഖ്ബാല്‍ ഉപ്പള
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia