city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ കുടുംബം തനിച്ചായി... കാരുണ്യത്തിന് കാത്തുനില്‍ക്കാതെ അഞ്ചു പിഞ്ചുമക്കളെയും ഭാര്യയെയും സങ്കടക്കടലിലാക്കി അസീസ് യാത്രയായി

ഉപ്പള: (www.kasargodvartha.com 10.10.2017) കാരുണ്യത്തിന് കാത്തുനില്‍ക്കാതെ അഞ്ചു പിഞ്ചുമക്കളെയും ഭാര്യയെയും തനിച്ചാക്കി ഉപ്പള മള്ളങ്കൈയിലെ അസീസ് (45) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഒരു വര്‍ഷത്തിലധികമായി അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് അസീസ് മംഗളൂരുവിലെയും ഉപ്പളയിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

ഉമിനീര് പോലും ഇറക്കാന്‍ കഴിയാതെ ദുരിതക്കിടക്കയിലായിരുന്ന അസീസിന്റെ അവസ്ഥ കാഴ്ചക്കാരില്‍ പോലും നൊമ്പരമുളവാക്കിയിരുന്നു. അസീസിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഭാര്യ മൈമൂനയുടെ പേരില്‍ വിജയ ബാങ്കിന്റെ മുളിഞ്ചെ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. വാടക വീട്ടില്‍ കഴിയുന്ന ഇവരുടെ കുടുംബം അസീസിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അസീസ് കിടപ്പിലായതോടെ ഭാര്യയും പറക്കമുറ്റാത്ത അഞ്ച് മക്കളും ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ ഉഴലുകയായിരുന്നു.

സാമൂഹ്യപ്രവര്‍ത്തകരും ഉപ്പളയിലെ പൗരസമിതി പ്രവര്‍ത്തകരും കുടുംബത്തിന്റെ ദൈനംദിന ആവശ്യം നിറവേറ്റിയിരുന്നു. വാടകയും മറ്റു വീട്ടുചിലവും മരുന്നിനുള്ള തുകയും ഇവരാണ് നല്‍കിവന്നിരുന്നത്. ഇവരെ സഹായിക്കാന്‍ കാരുണ്യമതികള്‍ മുന്നോട്ടുവരണമെന്ന് കാണിച്ച് കാസര്‍കോട് വാര്‍ത്തയും മറ്റു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. അസീസ് യാത്രയായതോടെ ഭാര്യയും നാല് പെണ്‍മക്കളും ഒരു ആണ്‍കുഞ്ഞും അടങ്ങുന്ന കുടുംബം വഴിയാധാരമായിരിക്കുകയാണ്.

ഇവര്‍ക്ക് താങ്ങാവാന്‍ Account Number : 204401011003257 (IFSC: VIJB0002044, VIJAYA BANK, MULINJE Branch) നമ്പറിലേക്ക് സഹായമെത്തിക്കാവുന്നതാണ്. Mobile Number: 9895095712.

മക്കള്‍: ഷഹനാസ്, സാജിദ, സഹദിയ, സജ്‌ന, ഷാക്കിര്‍ (രണ്ടരമാസം). ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ കൊക്കച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ആ കുടുംബം തനിച്ചായി... കാരുണ്യത്തിന് കാത്തുനില്‍ക്കാതെ അഞ്ചു പിഞ്ചുമക്കളെയും ഭാര്യയെയും സങ്കടക്കടലിലാക്കി അസീസ് യാത്രയായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Family, Uppala Mallangai Azeez passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia