സംസ്ഥാന റോഡ് വികസന പദ്ധതിയില്‍ ഉപ്പള-കന്യാന റോഡ് ഉള്‍പ്പെടുത്തി
Jun 11, 2012, 18:50 IST
മഞ്ചേശ്വരം: സംസ്ഥാന റോഡ് വികസന പദ്ധതിയില്‍ റിഹാബിലിറ്റേഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാനത്തെ 28 റോഡുകളില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള-കന്യാന റോഡും ഉള്‍പ്പെടുത്തിയതായി പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അറിയിച്ചു.
റോഡിന്റെ ഡിസൈന്‍ തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞി അറിയിച്ചതായി എം.എല്‍.എ. പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്ന യു.ഡി.എഫ്. മന്ത്രിസഭയിലെ പ്രഗല്‍ഭനായ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെയും സര്‍ക്കാറിനെയും പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ.അഭിനന്ദിച്ചു.

Keywords: Uppala-Kanyana, Road, Kerala road project, Manjeshwaram, Kasaragod