ഉപ്പളയിലെ സംഘര്‍ഷം; കാര്‍ തകര്‍ത്തതിന് 50 ഓളം പേര്‍ക്കെതിരെ കേസെടുത്തു, പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലും പിതാവിന്റെ പരാതിയില്‍ കേസ്
May 14, 2019, 22:31 IST
ബന്തിയോട്: (www.kasargodvartha.com 14.05.2019) ഉപ്പളയില്‍ തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കാര്‍ തകര്‍ത്തതിന് 50 ഓളം പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഉപ്പള ഐല മൈതാനിക്ക് സമീപത്തെ ആരാധനാലയത്തിന് സമീപം വെച്ചാണ് കെ എ 19 എം എഫ് 415 മമ്പര്‍ സ്വിഫ്റ്റ് കാര്‍ തകര്‍ത്തത്. ആരാധനാലയ ഭാരവാഹിയുടെ പരാതിയിലാണ് കേസെടുത്തത്. അതേ സമയം പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലും പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസും കേസെടുത്തു. പെണ്‍കുട്ടിയെയും കൂട്ടി കാമുകന്‍ ഓടിച്ചുപോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പത്തോളം വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കാര്‍ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും കാമുകന്‍ കൈയേറ്റത്തിന് ഇരയാവുകയും ചെയ്തതോടെ പ്രശ്നം സംഘര്‍ഷത്തിലും പൊലീസിന്റെ ലാത്തിചാര്‍ജിലും കലാശിക്കുകയായിരുന്നു.
കുമ്പള കളത്തൂരിലെ പഞ്ചമിയെന്ന് (20) പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലാണ് കുമ്പള പോലീസ് കേസെടുത്തത്. പഞ്ചമിയെ കാമുകനായ യുവാവാണ് കാറില്‍ കയറ്റികൊണ്ടുപോയത് എന്നാണ് വിവരം. കാര്‍ ഓടുന്നതിനിടെ നിയന്ത്രണം വിടുകയും പത്തോളം വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇതിനുശേഷവും കാര്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നതോടെ വാഹന ഉടമകള്‍ കാറിനെ പിന്തുടരുകയായിരുന്നു.
കാര്‍ ഉപ്പള നയാബസാര്‍ ഐല മൈതാനത്തിലേക്ക് കടക്കുകയും തുടര്‍ന്ന് ആരാധനാലയത്തിന് സമീപം എത്തുകയും ചെയ്തതോടെ മറ്റ് വാഹന ഉടമകള്‍ കാര്‍ തടഞ്ഞു വെയ്ക്കുകയും യുവാവിനെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് മറ്റൊരുസംഘമെത്തി യുവാവിനെ മര്‍ദ്ദിച്ച സംഘവുമായി ഏറ്റുമുട്ടിയതോടെയാണ് പ്രശ്നം സംഘര്‍ഷത്തിനിടയാക്കിയത്. ഇതിനിടയില്‍ കമിതാക്കള്‍ സഞ്ചരിച്ച കാര്‍ ഒരു സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു.
കുമ്പള പോലീസും മഞ്ചേശ്വരം പോലീസും കുതിച്ചെത്തി ലാത്തി വീശിയതോടെ സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ ചിതരിയോടി. ഈ സമയത്ത് കമിതാക്കള്‍ സ്ഥലത്ത് നിന്ന് അപ്രത്യക്ഷമായി. തകര്‍ക്കപ്പെട്ട കാര്‍ മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Bandiyod, Uppala, Clash, Police, case, Women, Love.