രോഗം പടര്‍ന്നു പിടിക്കുമ്പോഴും ബസ് സ്റ്റാന്‍ഡ് ടോയ്‌ലെറ്റ് തുറക്കാതെ പഞ്ചായത്ത് അധികൃതര്‍; അനുവദിച്ചത് അഞ്ചു ലക്ഷം രൂപ, നിര്‍മാണം ഒരു ലക്ഷം രൂപയുടേത് പോലുമില്ലെന്ന് നാട്ടുകാര്‍, ആരുടെ കീശ വീര്‍പ്പിക്കാനാണ് ഇത്രയും തുക അനുവദിച്ചതെന്ന് ചോദ്യം
May 23, 2018, 11:55 IST
ഉപ്പള: (www.kasargodvartha.com 23.05.2018) രോഗം പടര്‍ന്നു പിടിക്കുമ്പോഴും ബസ് സ്റ്റാന്‍ഡ് ടോയ്‌ലെറ്റ് തുറക്കാതെ പഞ്ചായത്ത് അധികൃതര്‍. മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ശൗചാലയമാണ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്നത്. പണിപൂര്‍ത്തിയായെങ്കിലും ഇത് തുറന്നു കൊടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം അഞ്ചു ലക്ഷം രൂപയാണ് ടോയ്‌ലെറ്റിനു വേണ്ടി അനുവദിച്ചത്. എന്നാല്‍ ഒരു ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തി പോലും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരുടെ കീശ വീര്‍പ്പിക്കാനാണ് ഇത്രയും തുക അനുവദിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം. പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതേകുറിച്ച് ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കരാറുകാരനെ വിളിക്കുമ്പോള്‍ നിങ്ങള്‍ ആരാണ് ചോദിക്കാന്‍ എന്ന് പറഞ്ഞു സ്വരം കടുപ്പിക്കുകയാണ് ചെയ്യുന്നത്.
ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ഉപ്പള ബസ് സ്റ്റോപ്പിലെത്തുന്നു. ശൗചാലയമില്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. പലരും പെരുവഴിയിലും ആള്‍മറയില്ലാത്ത സ്ഥലങ്ങളിലുമാണ് പ്രാഥമികകൃത്യം നിര്‍വ്വഹിക്കുന്നത്. ഡെങ്കിപ്പനിയുള്‍പെടെ നിരവധി രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോഴും അധികൃതര്‍ ഇത്തരമൊരു അനാസ്ഥ കാണിക്കുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് ടോയ്‌ലെറ്റ് എത്രയും പെട്ടെന്ന് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Related News:
ബസ് സ്റ്റാന്‍ഡ് മൂത്രപ്പുര നിര്‍മാണം ഇഴയുന്നു; പണി പൂര്‍ത്തിയാവാത്ത സെപ്റ്റിക് ടാങ്ക് അപകട ഭീഷണിയുയര്‍ത്തുന്നു
ബസ് സ്റ്റാന്‍ഡ് ശൗചാലയത്തിന്റെ പണി നീട്ടിക്കൊണ്ടുപോകുന്നതായി പരാതി; യാത്രക്കാര്‍ ദുരിതത്തില്‍, നാട്ടുകാരില്‍ പ്രതിഷേധം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Bus stand, Natives, Uppala Bus Stand Toilet not opened.