ഉപ്പളയിലെ ഗുണ്ടാ അഴിഞ്ഞാട്ടം; അഞ്ചംഗ സംഘം യുവാവിനെ തോക്കുചൂണ്ടി വലിച്ചിറക്കി മര്‍ദിച്ചശേഷം കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
Mar 10, 2019, 15:58 IST
ബന്തിയോട്:(www.kasargodvartha.com 10/03/2019) അഞ്ചംഗ സംഘം യുവാവിനെ തോക്കുചൂണ്ടി വലിച്ചിറക്കി മര്‍ദിച്ചശേഷം കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. പച്ചമ്പളയിലെ ഇസ്മാഈലി (28)നെയാണ് കുമ്പള എസ്‌ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ തന്നെ പോലീസ് പിടിയിലായിരുന്നു. കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു.
വ്യാഴാഴ്ച രാത്രി 8.30 മണിയോടെ ബന്തിയോട്ടാണ് സംഭവം. മുട്ടം സ്വദേശിയും ഗള്‍ഫുകാരനുമായ സാദിഖിന്റെ മാരുതി ബലേനൊ കാറാണ് വ്യാഴാഴ്ച രാത്രി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഗള്‍ഫുകാരന്റെ സുഹൃത്തിന് വ്യാഴാഴ്ച രാത്രി അത്യാവശ്യ കാര്യത്തിന് കാര്‍ എത്തിച്ചു കൊടുത്തിരുന്നു. സുഹൃത്ത് ബന്തിയോട് ഡി എം ആശുപത്രിക്ക് സമീപം കാര്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍, സംഘം കാറിലുണ്ടായിരുന്ന യുവാവിനെ തോക്കുചൂണ്ടി വലിച്ചു പുറത്തിട്ട് മര്‍ദിച്ചതിന് ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ കാര്‍ പച്ചമ്പളയില്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന പ്രതികള്‍ പോലീസിനെ കണ്ടയുടെനെ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇസ്മാഈല്‍ ഓടാനാകാതെ കാറില്‍ കുടുങ്ങിയതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി കേസുകളില്‍ പ്രതികളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. സാദിഖിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആറ് പ്രതികളാണ് കേസിലുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഡിക്കി അമ്മി, ബാദുഷ, ഹനീഫ്, ഹാരിസ്, ഫയ എന്നിവരാണ് അറസ്റ്റിലാകാനുള്ളത്.

Related News: ഉപ്പളയില്‍ വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം; അഞ്ചംഗ സംഘം യുവാവിനെ തോക്കുചൂണ്ടി വലിച്ചിറക്കി മര്‍ദിച്ച് കാര്‍ തട്ടിയെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bandiyod, Kasaragod, Attack, Arrest, Police, Uppala attack: 1 arrested