ഉപ്പള വാഹനാപകടം; ജില്ലാ പോലീസ് ചീഫ് സ്ഥലം സന്ദര്‍ശിച്ചു
Jul 9, 2018, 19:52 IST
ഉപ്പള: (www.kasargodvartha.com 09.07.2018) അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ അപകടസ്ഥലം ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, ഡിവൈഎസ്പി സുകുമാരന്‍, സി ഐ പ്രേംസദന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.
നയാബസാറില്‍ നാട്ടുകാരും വ്യാപാരികളും തിങ്കളാഴ്ച കരിദിനമായി ആചരിച്ചു. അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്നും ആളുകളെ പുറത്തെടുക്കാന്‍ ഫയര്‍ ഫോഴ്സിന്റെ പക്കല്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഉപ്പള ഫയര്‍ഫോഴ്‌സിനോട് ബന്ധപ്പെട്ടവര്‍ അവഗണന കാണിക്കുന്നതിന് ഉദാഹരമാണിതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
പോലീസും, നാട്ടുകാരും, ഫയര്‍ഫോഴ്‌സും, സന്നദ്ധ സംഘടനകളുമൊക്കെ കൂട്ടായി മണിക്കൂറുകളോളം പണിപ്പെട്ടാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. ഡിവൈഎസ്പി സുകുമാരന്‍, കുമ്പള സി ഐ പ്രേംസദന്‍, മഞ്ചേശ്വരം എസ് ഐ ഷാജി, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷദ് വോര്‍ക്കാടിയുടെയും ശ്രമകരമായ ഇടപെടലിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം വേഗത്തിലാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ സാധിച്ചത്.
ഇനിയുമൊരപകടം ഉണ്ടാവുന്നത് വരെ കാത്തു നില്‍ക്കാതെ ഉപ്പള ഫയര്‍ഫോഴ്‌സിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്നും വാഹനാപകടം കുറയ്ക്കാനുള്ള സത്വരമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ എം റഷീദ് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Accidental-Death, Police, Uppala Accident; District police chief visited spot
< !- START disable copy paste -->