വരാനിരിക്കുന്നത് കൊടും വരള്‍ച്ച; കര്‍ഷകര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കോടികളുടെ വിളനാശം: സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍
Jun 15, 2015, 13:51 IST
കാസര്‍കോട്: (www.kasargodvartha.com 15/06/2015) രാജ്യത്ത് വരാനിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്നും കര്‍ഷകര്‍ ജാഗ്രത പലിച്ചില്ലെങ്കില്‍ കോടികളുടെ വിളനാശം സംഭവിക്കുമെന്നും സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ചൗഡപ്പ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് കാലവര്‍ഷം സംബന്ധിച്ച സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിളനാശം ഒഴിവാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കണമെന്നകാര്യം ഡയറക്ടര്‍ വിശദീകരിച്ചു.
Keywords: Farmer, Kasaragod, Kerala, Drought, CPCRI Director, Press Meet.
Advertisement:
വിളനാശം ഒഴിവാക്കാന്‍ കര്‍ഷകര്‍ ഇപ്പോള്‍തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രധാനമായും തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയ വിളകള്‍ക്കാണ് വിളനാശം സംഭവിക്കാന്‍ സാധ്യതയുള്ളത്. തെങ്ങിന് കൂമ്പ് ചീയല്‍ രോഗവും. കവുങ്ങിന് മഹാളി രോഗവും, കൊക്കോയ്ക്ക് കായ ചീയല്‍ (കരിങ്കായ) രോഗവുമാണ് കണ്ടുവരുന്നത്.
മഹാളി രോഗത്തിന് ബോഡോ മിശ്രിതം മഴയ്ക്കുമമ്പ് തന്നെ തെളിക്കുക എന്നതാണ് രോഗം വരാതിരിക്കാന്‍ ആദ്യംചെയ്യേണ്ടത്. കൂമ്പ് ചീയല്‍ രോഗം കണ്ടുവരുന്ന തെങ്ങിന്റെ മണ്ടയില്‍ 'മാങ്ങോസം' എന്ന ജൈവ കീടനാശിനി അഞ്ച് ഗ്രാം വീതമുള്ള രണ്ട് സാഷെ പായ്ക്കറ്റുകളില്‍ തിരിയോലയുടെ കവിളുകളില്‍ വെക്കണം. മലയോര പ്രദേശങ്ങളിലാണ് പ്രധാനമായും ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നത്. കൊക്കോയുടെ കായ ചീയല്‍ രോഗത്തിനും ജൈവ കീടനാശിനി ഫലപ്രദമാണ്. വരള്‍ച്ചതടയാന്‍ മണ്ണിന്റെ ജലാംശം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനവും നടത്തണം. മഴക്കൊയ്ത്ത് നടത്തുകയും, നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.
തെങ്ങിനും കവുങ്ങിനും മറ്റും പുതയിടുകയും ചകിരി ചോറിട്ട് ജലാംശം നഷ്ടപ്പെടാതെ നോക്കുകയും ചെയ്യണം. ചെരിവുള്ള തോട്ടങ്ങളില്‍ തടയണകെട്ടി ജലം സംരക്ഷിക്കണം. ഈവര്‍ഷം ജൂണില്‍പെയ്യേണ്ട മണ്‍സൂണിന്റെ അളവ് വളരെ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്. കഴിഞ്ഞതവണ ഇതേ സമയം 83 സെന്റീ മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഇത്തവണ അത് 32 സെന്റീ മീറ്റര്‍ പോലും ലഭിച്ചിട്ടില്ല. കാലവര്‍ഷ വ്യതിയാനം വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക.
ഇക്കാര്യത്തില്‍ അവബോധം വളര്‍ത്തുന്നതിന് സി.പി.സി.ആര്‍.ഐ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസുകളും നല്‍കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.സി.ആര്‍.ഐ ഡയറക്ടറെ കൂടാതെ ശാസ്ത്രജ്ഞരായ ഡോ. കെ.പി. ഹെബ്ബാര്‍, ഡോ. മുരളീധരന്‍, ഡോ. അനിത കരുണ്‍, ഡോ. തമ്പാന്‍ എന്നിവരും സംബന്ധിച്ചു.
Keywords: Farmer, Kasaragod, Kerala, Drought, CPCRI Director, Press Meet.