പാന്‍മസാല പിടികൂടാനെത്തിയ പോലീസ് സംഘത്തെ യു.പി സ്വദേശി വട്ടംകറക്കി
Jan 1, 2018, 12:38 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2018) പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടാനെത്തിയ പോലീസ് സംഘത്തെ യു.പി സ്വദേശി വട്ടംകറക്കി. 1,500 പാക്കറ്റ് പാന്‍മസാല ഉത്പന്നങ്ങളുമായി പോലീസ് പിടിയിലായ യു.പി സ്വദേശിയായ ധനേഷ് ചൊവ്വാര്‍ ആദ്യം പോലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഇത് വിശ്വസിച്ച പോലീസ് പലയിടങ്ങളിലും സഞ്ചരിച്ച വശംകെട്ടു. ധനേഷിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ താമസിക്കുന്ന വാടക മുറിയില്‍ പാന്‍മസാല ഉത്പന്നങ്ങള്‍ സൂക്ഷിച്ചതായി വെളിപ്പെടുത്തിയിരുന്നു.
ബേക്കലിലെ താമസസ്ഥലത്താണ് പാന്‍മസാലകള്‍ ഉള്ളതെന്ന് ധനേഷ് പറഞ്ഞതോടെ ഇയാളെയും കൂട്ടി പോലീസ് അങ്ങോട്ടു പോയി. ബേക്കലിലെ വാടക മുറിയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതു തന്റെ താമസസ്ഥലമല്ലെന്നും മറ്റൊരാള്‍ താമസിക്കുന്ന ഇടമാണെന്നും ധനേഷ് പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടതായി പോലീസിന് ബോധ്യമായത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കൊറക്കോടാണ് താന്‍ താമസിക്കുന്നതെന്ന് ധനേഷ് വെളിപ്പെടുത്തി.
ഇതേതുടര്‍ന്ന് പോലീസ് ധനേഷിനെയും കൂട്ടി കൊറക്കോട്ടെ താമസസ്ഥലത്തെത്തുകയും പാന്‍മസാല ഉത്പന്നങ്ങള്‍ റെയ്ഡ് ചെയ്ത് പിടികൂടുകയുമായിരുന്നു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Raid, UP Native disturbs police after arrested.
Keywords: Kasaragod, Kerala, News, Police, Raid, UP Native disturbs police after arrested.