ബൈക്കിടിച്ച് യു.പി സ്വദേശി മരിച്ചു
Jan 6, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2017) ബൈക്കിടിച്ച് യു.പി സ്വദേശിയായ പാന്‍ വില്‍പനക്കാരന്‍ മരിച്ചു. ഉത്തര്‍ പ്രദേശ് ദെവറിയ ജയനഗര്‍ സ്വദേശിയും ബീരന്ത് വയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പ്രേം പ്രസാദ് സോംകോ (45) ആണ് മരിച്ചത്. 20 വര്‍ഷത്തോളമായി കറന്തക്കാട്ട് പാന്‍വില്‍പ്പന നടത്തിവരികയായിരുന്നു.
വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് നടന്നുപോകുന്നതിനിടെയാണ് പ്രേമിനെ കറന്തക്കാട്ട് വെച്ച് ബൈക്കിടിച്ചു വീഴ്ത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു. പിതാവ്: ഭഗവത്. ഭാര്യ: ഉമാദേവി. മക്കള്‍: പൂജ, പ്രീതി, തലോണി, വിശാല്‍. വിശാലും പ്രേമും ഒന്നിച്ചാണ് ബീരന്ത്‌വയലില്‍ താമസിച്ചിരുന്നത്. കാസര്‍കോട് പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Death, Accidental-Death, UP native dies in accident.