സ്‌കൂള്‍ പരിസരത്തുനിന്ന് 20 കിലോ പുകയില ഉത്പ്പന്നങ്ങളുമായി യു പി സ്വദേശി അറസ്റ്റില്‍
Sep 26, 2017, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2017) സ്‌കൂള്‍ പരിസരത്തുനിന്ന് 20 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യു.പി കാദിപൂര്‍ സ്വദേശിയും ചൂരി കൃഷ്ണ ടാക്കീസിന് സമീപത്തെ വാടക വീട്ടില്‍ താമസക്കാരനുമായ ജയ്ഗോവിന്ദിനെ (42)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്നാണ് ജയ്ഗോവിന്ദിനെ പോലീസ് പിടികൂടിയത്. മുപ്പതുവര്‍ഷക്കാലമായി ജയ്ഗോവിന്ദ് കാസര്‍കോട്ട് താമസക്കാരനാണ്. കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത് കുമാര്‍, എസ്.ഐ. റഊഫ്, എ.എസ്.ഐ. കെ.പി രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
പുകയില ഉല്‍പ്പന്നങ്ങള്‍ ബാഗില്‍ നിറച്ച നിലയിലായിരുന്നു. ഇതിനുമുമ്പും ജയ്ഗോവിന്ദനെപുകയില ഉല്‍പ്പന്നങ്ങളുമായി പോലീസ് പിടികൂടിയിരുന്നു. കര്‍ണാടകയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് കാസര്‍കോട്ട് മൊത്ത വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ടയാളാണ് ജയ്ഗോവിന്ദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, UP native arrested with Panmasala