city-gold-ad-for-blogger

അശാസ്ത്രീയ മാലിന്യ സംസ്കരണം; വിവിധ സ്ഥാപനങ്ങൾക്കും കെട്ടിട ഉടമകൾക്കും പിഴ ചുമത്തി എൻഫോഴ്സ്മെന്റ് സ്ക്വാഡ്

Waste mismanagement scene in a residential area
Photo: PRD Kasargod

● ചെങ്കളയിൽ മലിനജലം റോഡിലേക്ക് ഒഴുക്കിയ അപ്പാർട്ട്മെന്റ് ഉടമയ്ക്ക് 20,000 രൂപ പിഴ
● നീലേശ്വരത്ത് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ട ഏജൻസിക്ക് 10,000 രൂപ പിഴ
● വിവിധ പഞ്ചായത്തുകളിലെ സ്ഥാപനങ്ങൾക്കും ക്വാർട്ടേഴ്സുകൾക്കുമായി 30,000 രൂപ പിഴയിട്ടു
● ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യം കൈമാറാത്തവർക്കെതിരെയും നടപടി
● രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ കെട്ടിട ഉടമകൾക്ക് നിർദേശം

കാസർകോട്: (KasargodVartha) ചെങ്കളയിലെ അപ്പാർട്ട്മെന്റും പരിസരവും പരിശോധിച്ചപ്പോൾ കണ്ടെത്തിയ നിയമലംഘനത്തിന് കെട്ടിട ഉടമയ്ക്ക് 20,000 രൂപ പിഴ ചുമത്തി. 14 ക്വാർട്ടേഴ്സുകളുള്ള ബിൽഡിംഗിന്റെ മുകളിലെ നിലയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ പലയിടങ്ങളിലായി നിക്ഷേപിച്ചതായി കണ്ടെത്തി. 

കെട്ടിടത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നിന്നും മലിനജല പൈപ്പ് തകരാറിലായി കെട്ടിടത്തിന് ചുറ്റും മലിനജലം കെട്ടിനിൽക്കുകയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. കെട്ടിട ഉടമയെ ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുന്നതിനും തുടർനടപടികൾക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്.

ഏജൻസിക്കും സ്ഥാപനങ്ങൾക്കും നടപടി

സികെസിഎല്ലിൽ നിന്നും റിജക്ടഡ് മാലിന്യങ്ങൾ ശേഖരിക്കുന്ന നീലേശ്വരത്തുള്ള ഏജൻസി മാലിന്യങ്ങൾ സംഭരണ ഷെഡിന് വെളിയിൽ കൂട്ടിയിട്ടതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. മുനിസിപ്പൽ പരിധിയിലെ സെന്റ് പീറ്റേഴ്സ് സ്കൂൾ, തേജസ്വിനി ആശുപത്രി, എൻമകജെ പഞ്ചായത്തിലെ അടിയനടുക്കയുള്ള സൂപ്പർമാർക്കറ്റ്, ക്വാർട്ടേഴ്സ്, മൊഗ്രാലിലെ ക്വാർട്ടേഴ്സ്, സൂപ്പർ മാർക്കറ്റ്, ബെള്ളൂർ നാട്ടക്കല്ലിലെ ഗവൺമെന്റ് ഹൈസ്കൂൾ, ക്വാർട്ടേഴ്സ് എന്നീ സ്ഥാപന ഉടമകൾക്കായി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 30,000 രൂപ പിഴ ചുമത്തി. 

പരിശോധന തുടരും

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് വ്യാപകമായ പരിശോധനകൾ നടത്തിയത്. സ്ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, സ്ക്വാഡ് അംഗം വി എം ജോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രശ്മി കെ, ടിജോ കെ ജോർജ്, കെ സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താം.

Article Summary: The Local Self-Government Department's district enforcement squad imposed heavy fines on various building owners, agencies, and institutions in Kasaragod district, including Chengala, Nileshwar, Enmakaje, Mogral, and Bellur, for improper solid and liquid waste management and violating sanitation rules.

#WasteManagement #KasaragodNews #EnforcementSquad #CleanKerala #KeralaNews #PublicHealth #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia