city-gold-ad-for-blogger

ദേശീയപാത സർവീസ് റോഡിന് ഭീഷണി ഉയർത്തിയ കല്ലങ്കൈ എഎൽപി സ്കൂൾ കെട്ടിടം കലക്ടറുടെ ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റി തുടങ്ങി

 Conceptual image of an old building demolition near a highway
Photo: Special Arrangement

● അപകടാവസ്ഥ ചൂണ്ടിക്കാട്ടി എം എസ് ബിജു കുമാറിൻ്റെ നേതൃത്വത്തിൽ ആർഡിഒ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
● കെട്ടിടം പൊളിച്ചുമാറ്റിയതോടെ നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആശങ്കയ്ക്ക് പരിഹാരം

കാസർകോട്: (KasargodVartha) ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളിനിൽക്കുന്ന കാസർകോട് കല്ലങ്കൈ എഎൽപി സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ആർഡിഒ സ്ഥല പരിശോധന നടത്തി നൽകിയ ഉത്തരവിനെ തുടർന്നാണ് നടപടി. ജൂലൈ 22 ബുധനാഴ്ച രാവിലെ എട്ടിനാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തൊഴിലാളികൾ കെട്ടിടം പൊളിച്ചു മാറ്റിയത്.

unsafe kallangai alp school building demolished kasaragod

കലക്ടറുടെ നിർദേശം, ആർഡിഒയുടെ ഇടപെടൽ

ദേശീയപാത സർവീസ് റോഡിൽ മണ്ണിടിച്ചിൽ തുടരുന്ന കല്ലങ്കൈ എഎൽപി സ്കൂൾ കെട്ടിടത്തിന്റെ അപകട ഭീഷണിയെ കുറിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. കലക്ടറുടെ നിർദേശപ്രകാരം കാസർകോട് ആർഡിഒ വിജുകുമാർ എം എസ് സ്ഥല പരിശോധന നടത്തിയിരുന്നു. 

Conceptual image of an old building demolition near a highway

ദേശീയപാത നിർമാണത്തിനായി എൻഎച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളിനിൽക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകർന്നുവീഴാവുന്ന സ്ഥിതിയിലാണെന്ന് സ്ഥല സന്ദർശനത്തിന് ശേഷം ആർഡിഒ റിപ്പോർട്ട് ചെയ്തു. 

ഈ കെട്ടിടത്തിൽ നിലവിൽ ക്ലാസുകൾ നടക്കുന്നില്ല. എന്നാൽ സമീപത്തെ മദ്രസയിൽ പഠിക്കുന്ന എൺപതോളം കുട്ടികൾ ഈ റോഡിലൂടെയാണ് പോകുന്നത്. അതിനാൽ എത്രയും വേഗം ഈ ഭാഗം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ആർഡിഒ നിർദേശിച്ചിരുന്നു.

unsafe kallangai alp school building demolished kasaragod

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടി

പൊന്നും വിലയ്ക്കെടുത്ത് നഷ്ടപരിഹാരം നൽകിയ കെട്ടിട ഭാഗം മാനേജർ പൊളിച്ചു മാറ്റാൻ തയാറാകുന്നില്ലെങ്കിൽ എൻഎച്ച്എഐയ്ക്കു വേണ്ടി പൊളിച്ചുമാറ്റാൻ യുഎൽസിസിഎൽ പ്രതിനിധിയ്ക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ആർഡിഒ നിർദേശിച്ചിട്ടും പൊളിച്ചു മാറ്റാത്തതിനാൽ വീണ്ടും പരാതിയുയർന്നു. തുടർന്നാണ് ബുധനാഴ്ച യുഎൽസിസിഎസ് ലെയ്സൺ ഓഫീസർ മനീഷ് കുമാർ, പ്രൊജക്റ്റ് എൻജി. അശ്വന്ത്, എൻഎച്ച്എഐ ലെയ്സൺ ഓഫീസർ സേതുമാധവൻ, യുഎൽസിസിഎസ് സേഫ്റ്റി ഓഫീസർ മഞ്ജുരാജ് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടം പൂർണമായും പൊളിച്ചു നീക്കിയത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

Article Summary: The unsafe Kallangai ALP school building is being demolished.

#Kallangai #KasaragodNews #NationalHighway #SchoolDemolition #KeralaNews #LocalNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia