city-gold-ad-for-blogger

ട്രെയിനുകളിലെ അണ്‍റിസേര്‍വ്ഡ് സ്ലീപ്പര്‍ യാത്രയ്ക്ക് നിയന്ത്രണം; സീസണ്‍ യാത്രക്കാര്‍ക്ക് ഇനി ദുരിത കാലം

കാസര്‍കോട്: (www.kasargodvartha.com 02/05/2015) ദീര്‍ഘദൂര ട്രെയിനുകളിലെ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റുകളില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്ന ഹ്രസ്വദൂര യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതോടെ സീസണ്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇനി ദുരിതമാകും സമ്മാനിക്കുക.
നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഇവര്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ മാത്രമേ ഇനി സഞ്ചരിക്കാനാകൂ. നിലവില്‍ സീസണ്‍ യാത്രക്കാര്‍ രാവിലെ ആറുമണിമുതല്‍ വൈകീട്ട് ഒമ്പതുവരെ സ്ലീപര്‍ കംപാര്‍ട്ടുമെന്റില്‍ സഞ്ചരിക്കാന്‍ അര്‍ഹത നേടിയിരുന്നു. മലബാര്‍, മംഗളൂരു, എഗ്മോര്‍, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകളില്‍ സഞ്ചരിക്കുന്നവര്‍ ഇനി ജനറലിലേക്ക് മാറേണ്ടി വരും.

കാസര്‍കോട്ടേക്ക് യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ തിക്കി ഞെരുങ്ങി ട്രെയിനുകളില്‍ സഞ്ചരിക്കേണ്ടിവരും. പുതിയ നിയമം കര്‍ശനമായി അടിച്ചേല്‍പിക്കുകയാണെങ്കില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. പതുക്കെ സീസണ്‍ ടിക്കറ്റ് യാത്രക്കാരെ ഒഴിവാക്കാനുള്ള തന്ത്രമാണ് ഈ നിയമമെന്നും അസോസിയേഷന്‍ ആരോപിക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ട്രെയിനുകളിലെ അണ്‍റിസേര്‍വ്ഡ് സ്ലീപ്പര്‍ യാത്രയ്ക്ക് നിയന്ത്രണം; സീസണ്‍ യാത്രക്കാര്‍ക്ക് ഇനി ദുരിത കാലം

Keywords : Kasaragod, Kerala, Train, Passengers, Season ticket, General compartment, Ticket, Sleeper class. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia