മുഖമൂടി സംഘം വീടും ബൈക്കുകളും അടിച്ചു തകര്‍ത്തു
Aug 30, 2012, 12:15 IST
കാസര്‍കോട്: മുഖമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വീടും ബൈക്കുകളും അടിച്ച് തകര്‍ത്തു. ഉളിയത്തടുക്ക ഗൂവത്തടുക്കയിലെ ലൂയിസ് ക്രാസ്റ്റയുടെ ഭാര്യ ഫ്ളോറ ക്രാസ്റ്റയുടെ വീടാണ് ബുധനാഴ്ച രാത്രി 9.30 ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം അടിച്ച് തകര്‍ത്തത്.
വീടിന്റെ ആറോളം ജനല്‍ ഗ്ലാസുകള്‍ അക്രമത്തില്‍ തകര്‍ന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കും അടിച്ച് തകര്‍ത്തു. ഫ്ളോറയുടെ മകന് റോഷനോടുള്ള വിരോധത്തെ തുടര്‍ന്നായിരുന്നു ആക്രമണം. റോഷന് ഒരു വിഭാഗത്തില്‍പെട്ട യുവാക്കളുമായി ചങ്ങാത്തം കൂടുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. റോഷന്റെ മാതാവ് ഫ്ളോറ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്കി.
Keywords: Kasaragod, Uliyathaduka, Mask, Attack, Bike, House, Kerala