city-gold-ad-for-blogger

പയസ്വിനി പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ആദൂര്‍: (www.kasargodvartha.com 22/12/2016) പയസ്വിനി പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 60 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. വെള്ള കളര്‍ ബ്ലൗസും വൈലറ്റ് സാരിയുമാണ് വേഷം. 143 സെന്റീമീറ്റര്‍ ഉയരമുണ്ട്. നരച്ച മുടിയാണ്.

അഡൂര്‍ പള്ളങ്കോട് മൊഗര്‍ പയസ്വിനി പുഴയിലാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പര്‍ ശിഹാബിന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ ആദൂര്‍ എസ് ഐ സന്തോഷിന്റെ 9497980913 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പയസ്വിനി പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Keywords:  Kasaragod, Kerala, Deadbody, River, Police, Unknown woman found dead in river.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia