തളങ്കരയില്‍ പോലീസ് പിക്കറ്റ് പോസ്റ്റിന്റെ ടെന്റിന് തീവെച്ചു
Oct 18, 2012, 13:18 IST

കാസര്‍കോട്: തളങ്കര കടവത്ത് മണല്‍കടത്ത് തടയുന്നതിന് പോലീസ് സ്ഥാപിച്ച പിക്കറ്റ് പോസ്റ്റിന്റെ ടെന്റിന് തീവെച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രിയാണ് ടെന്റിന് തീവെച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയലാകുമെന്നും പോലീസ് പറഞ്ഞു. മണല്‍ കടത്ത് സംഘത്തില്‍പെട്ടവര്‍ തന്നെയാണ് തീവെപ്പിന് പിന്നിലെന്നാണ് സൂചന. പോലീസിന്റെ ഭാഗത്തുനിന്നും നടപടി കര്‍ശനമാക്കിയതോടെ തളങ്കരയില്‍ നിന്നുള്ള അനധികൃത പൂഴിക്കടത്ത് നിലച്ചിരുന്നു.
Keywords: Fire, Case, Police, Thalangara, Sand-Export, Kasaragod, Kerala