പണി തീരാത്ത കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Dec 21, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 21/12/2016) കഴിഞ്ഞ ദിവസം രാവിലെ കാസര്‍കോട് ആനവാതുക്കലിലെ പണിതീരാത്ത കെട്ടിടത്തിനകത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അടുക്കത്ത്ബയലിലെ ഇബ്രാഹിമി(50)ന്റെ മൃതദേഹമാണിതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇബ്രാഹിമിനെ മാസങ്ങള്‍ക്ക് മുമ്പുതന്നെ കാണാതായിരുന്നു.
ഇബ്രാഹിമിന്റെ തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഒരു വര്‍ഷത്തോളമായി ഇബ്രാഹീം വീട്ടിലേക്ക് വന്നിരുന്നില്ലെന്നാണ് വിവരം. ഭാര്യ: നസിയ. മക്കള്‍: സലീം(ദുബൈ), സിനാന്‍, നിസാമുദ്ദീന്‍, ഖൈറുന്നീസ, സമീന യാസ്മീന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, മുഹമ്മദ്, ഫാത്തിമ, ഖദീജ.