Found Dead | അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Updated: Jan 9, 2025, 21:51 IST

Representational Image Generated by Meta AI
● 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം.
● വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
● ഇളം നീല ജീൻസും ടീ ഷർടുമാണ് വേഷം.
ചെറുവത്തൂർ: (KasargodVartha) പിലിക്കോട് മടിവയലിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം.
ചെന്നൈയിൽ നിന്നും മംഗ്ളുറു ഭാഗത്തേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലോ, കോയമ്പത്തൂരിൽ നിന്നും മംഗ്ളുറു ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻ്റർസിറ്റി എക്സ്പ്രസോ തട്ടിയതാകാനാണ് സാധ്യതയെന്ന് കരുതുന്നു.
ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇളം നീല ജീൻസും ടീ ഷർടുമാണ് വേഷം.
#KasargodTrainAccident, #UnknownManDead, #RailwayAccident, #KasargodNews, #ChatheraPolice, #TrainTragedy