city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളി സെമിത്തേരി കൈയ്യേറി അജ്ഞാത മൃതദേഹങ്ങള്‍ മറവു ചെയ്തതായി വികാരിയുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2017) കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ അപ്പോസ്തല റാണി ചര്‍ച്ചിന്റെ കീഴിലുള്ള സെമിത്തേരി കൈയേറി അജ്ഞാത മൃതദേഹങ്ങള്‍ മറവ് ചെയ്തതായി വികാരിയുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് മുമ്പിലുള്ള ലത്തീന്‍ പള്ളി നേതൃത്വമാണ് പൊലീസിന് പരാതി നല്‍കിയത്.

ബ്രിട്ടീഷുകാരുടെ കാലത്തു മുതല്‍ മൃതദേഹം മറവ് ചെയ്യാന്‍ ഒന്നരയേക്കര്‍ ഭൂമി അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയതാണെന്നാണ് ലത്തീന്‍ സഭക്കാരുടെ വാദം. എന്നാല്‍ കാലങ്ങളായി കാത്തലിക്കരും മറ്റു ക്രിസ്തീയ സഭകളിലുള്ളവരും ഇവിടെ മൃതദേഹങ്ങള്‍ മറവ് ചെയ്യാറുണ്ടായിരുന്നുവെന്ന് സമുദായാംഗങ്ങള്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് പള്ളി സെമിത്തേരിയില്‍ മൃതദേഹം മറവ് ചെയ്തിരുന്നു. ഇത് ചോദിക്കാതെ ചെയ്തതാണെന്നും അതിനാല്‍ പൊലീസ് ഇടപെടണമെന്നുമാണ് വികാരി ഫാദര്‍ മാര്‍ട്ടിന്‍ രായപ്പന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതി ലഭിച്ചയുടന്‍ ഹൊസ്ദുര്‍ഗ് പോലീസ് സെമിത്തേരിക്ക് പാറാവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടു സഭകള്‍ തമ്മിലുളള അവകാശ തര്‍ക്കമാണ് പരാതിക്ക് പിന്നിലുള്ളതെന്നാണ് പോലീസിന്റെ നിഗമനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീടത് ചര്‍ച്ചകളിലൂടെ പരിഹരിച്ച് ക്രിസ്തീയ സഭകളിലെ എല്ലാവര്‍ക്കും മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു.

സി.എസ്.ഐ സഭക്ക് കാഞ്ഞങ്ങാട് പ്രത്യേകം സെമിത്തേരിയുണ്ട്. കാത്തലിക്കരും ലത്തീന്‍കാരും മറ്റു ഗ്രൂപ്പുകളിലുള്ളവരും ചെമ്മട്ടംവയലിലെ സെമിത്തേരിയാണ് ഉപയോഗിക്കുന്നത്. ഇതില്‍ അമര്‍ഷമുള്ള ആരോ ആണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. ഏതായാലും എല്ലാവരെയും വിളിച്ചുചേര്‍ത്ത് പരാതി പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ്.
പള്ളി സെമിത്തേരി കൈയ്യേറി അജ്ഞാത മൃതദേഹങ്ങള്‍ മറവു ചെയ്തതായി വികാരിയുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Deadbody, Police, complaint, Investigation, Unknown dead bodies buried in cemetery; complaint lodged

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia