ബാവിക്കര പുഴയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി
Jul 28, 2013, 21:01 IST
ബോവിക്കാനം: ബാവിക്കര പുഴയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് 35 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം ബാവിക്കര പമ്പ് ഹൗസിനടുത്ത് കാണപ്പെട്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സുള്ള്യ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവതിയുടെ മൃതദേഹമാണ് ബാവിക്കരയില്‍ കാണപ്പെട്ടതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords : Kasaragod, Bavikara, Kerala, Girl, Woman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
