പട്ടിപ്പുലി റോഡില്‍ ചത്തനിലയില്‍
Feb 17, 2015, 13:30 IST
ബദിയടുക്ക: (www.kasargodvartha.com 17/02/2015) പട്ടിപ്പുലി റോഡില്‍ ചത്തനിലയില്‍. ചെറിയ പുള്ളിപ്പുലിയോടും വലിയ പൂച്ചയോടും സാദൃശ്യമുള്ള ജീവിയാണ് റോഡില്‍ വാഹനമിടിച്ചു ചത്ത നിലയില്‍ കാണപ്പെട്ടത്. നെക്രാജെ പൊയ്യക്കണ്ടത്താണ് തിങ്കളാഴ്ച ഉച്ചയ്ക്കു അപൂര്‍വ്വമായി കണ്ടുവരുന്ന പട്ടിപ്പുലിയെ കണ്ടെത്തിയത്.
കറുത്ത നിറമുള്ള ഇതിന്റെ ദേഹത്തു നിറയെ പുള്ളികളുമുണ്ട്. പ്രദേശത്തു കാട്ടുപന്നി, കാട്ടു പോത്ത് തുടങ്ങിയ വന്യജീവികളുടെ ശല്യം തുടരുന്നതിനിടെയാണ് പട്ടിപ്പുലിയെ ചത്ത നിലയില്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പധികൃതര്‍ പട്ടിപ്പുലിയുടെ ശവം കസ്റ്റഡിയിലെടുത്തു.