city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരവനടുക്കത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുത്: യുനൈറ്റഡ് ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ്

പരവനടുക്കം: (www.kasargodvartha.com 19/05/2015) ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം പ്രദേശത്ത് കുറച്ച് കാലമായി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം സാമൂഹ്യ വിരുദ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതായി യുനൈറ്റഡ് ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് സാമുദായിക സംഘഷങ്ങളും മറ്റു പ്രശ്‌നങ്ങളും താരതമ്യേന കുറവുള്ള സ്ഥലമായിരുന്നു പരവനടുക്കം.  എന്നാല്‍ ഈ അടുത്തകാലത്തായി ഇത്തരം പ്രശ്‌നങ്ങള്‍ ഈ മേഖലകളിലേക്കും കടന്നുവരുന്നു എന്നത് ആശങ്കയുണര്‍ത്തുന്നതാണ്. കഴിഞ്ഞ ദിവസം ക്ലബ്ബില്‍ അതിക്രമിച്ച് കയറി ക്ലബ്ബിലുണ്ടായിരുന്ന പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ഇതിന് ഉദാഹരണമാണ്.

രാത്രികാലങ്ങളില്‍ വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും പണം അപഹരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പരവനടുക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ നിന്നും പരവനടുക്കം സ്‌കൂളില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളെ തിരഞ്ഞ് പിടിച്ച് ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്നത് പ്രദേശത്തിന് പുറത്തുനിന്നും എത്തുന്നവരാണ്. ഇവര്‍ രാത്രികാലങ്ങളില്‍ പരവനടുക്കത്ത് തമ്പടിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് നാട്ടിലുള്ളവരുടെ പിന്തുണയും ലഭിക്കുന്നുവെന്ന് ക്ലബ്ബ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി.

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ ഏറെയും കൗമാരക്കാരാണ്. ഇവര്‍ക്ക് ലഹരിയും കഞ്ചാവും നല്‍കുന്ന ലോബിയും ഈ മേഖലകളില്‍ സജീവമാണ്. പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൗഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടാവുമ്പോള്‍  നാട്ടുകാര്‍ ആത്മസംയമനം പാലിക്കുന്നത് കൊണ്ട് കൂടതുല്‍ പ്രശ്‌നങ്ങള്‍ ഒഴിവാകുന്നു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിലൂടെ മാത്രമെ സമൂഹത്തില്‍ സുരക്ഷിതത്വവും സമാധാനവും ഉണ്ടാക്കാനാവു. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചെങ്കില്‍ മാത്രമെ നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കാനാവു. പദേശത്ത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രദേശത്ത് സൈ്വര്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടു.

പ്രദേശത്ത് സുരക്ഷിതത്വവും സമാധാനവും ഉണ്ടാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ക്ലബ്ബ് ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കി. യുനൈറ്റഡ് ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് മുഖ്യ രക്ഷാധികാരി സി എല്‍ ഹമീദ്, പ്രസിഡന്റ് സി.എം.എസ് ഖലീലുല്ലാഹ്, ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ഹക്കീം, കോഒഡിനേറ്റര്‍ ഷഫീഖ് നസറുല്ല എന്നിവരടങ്ങിയ സംഘമാണ്  ജില്ലാ പോലീസ് മേധാവിയെ കണ്ടത്.
പരവനടുക്കത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുത്: യുനൈറ്റഡ് ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Paravanadukkam, Kerala, United arts and sports club memorandum to Police Chief.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia