കെ എസ് ആര്‍ ടി സിയില്‍ യൂണിയനുകളുടെ ഹിതപരിശോധന ആരംഭിച്ചു
May 23, 2016, 12:58 IST
കാസര്‍കോട്: (www.kasargodvartha.com 23.05.2016) കെ എസ് ആര്‍ ടി സിയില്‍ യൂണിയനുകളുടെ ഹിതപരിശോധന തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. തൊഴിലാളികളുടെ അംഗബലം കണക്കാക്കി അംഗീകാരം നല്‍കുന്നതിനു വേണ്ടിയാണ് ഹിതപരിശോധന നടത്തുന്നത്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പോളിങ്.
ശമ്പള പരിഷ്‌കരണം, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് അഞ്ച് സംഘടനകളാണ് ഹിതപരിശോധനയില്‍ മത്സരിക്കുന്നത്. കെ എസ് ആര്‍ ടി ഇ എ, കെ എസ് ആര്‍ ടി ഇ ഡബ്ല്യു എ, കെ എസ് ടി എംപ്ലോയിസ് സംഘ്, ടി ഡി എഫ്, വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ അഞ്ച് സംഘടനകള്‍ക്ക് വേണ്ടിയാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വോട്ട് രേഖപ്പെടുത്തുന്നത്.
554 തൊഴിലാളികളാണ് കാസര്‍കോട് കെ എസ് ആര്‍ ടി സിയില്‍ ഉള്ളത്. സ്ഥിര ജീവനക്കാര്‍ക്ക് പുറമെ താല്‍ക്കാലിക ജീവനക്കാര്‍ക്കും വോട്ടുണ്ട്. 15 ശതമാനം വോട്ട് ലഭിക്കുന്ന സംഘടനയായിരിക്കും അംഗീകാരം ലഭിക്കുക. വോട്ടുകള്‍ ബുധനാഴ്ച തിരുവനന്തപുരം ചീഫ് ഹൗസില്‍നിന്നും എണ്ണി തിട്ടപ്പെടുത്തുന്നതായിരിക്കും. ടി ഡി എഫിനും കെ എസ് ആര്‍ ടി ഇ എക്കുമാണ് നിലവില്‍ അംഗീകാരം ഉള്ളത്.
Keywords: Kasaragod, KSRTC, Election, Worker,Voting, Organisation, Counting, Voting Strength, Thiruvananthapuram, Approval.