ഏക സിവില്‍കോഡ് മൗലികാവകാശത്തിന് ഭീഷണി; എസ് കെ എസ് എസ് എഫ് ജില്ലാ ശരീഅത്ത് സംരക്ഷണ റാലി നവംബര്‍ 17 ന്
Oct 31, 2016, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 31/10/2016) ബഹുസ്വര രാജ്യത്ത് ഏകീകൃത സിവില്‍കോഡ് പ്രായോഗികമല്ലെന്നും പൗരന് ഭരണഘടന അനുവദിച്ച് നല്‍കുന്ന മൗലികാവകാശത്തിന് ഭീഷണിയാണന്നും എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മത സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തേയും ഹനിക്കുന്ന നിയമനിര്‍മ്മാണത്തിനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. രാജ്യത്തിന്റെ പൈതൃകവും മതേതരസ്വഭാവവും സങ്കുചിത താല്‍പര്യങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി തകര്‍ക്കരുത്. മനുഷ്യ മനസ്സുകളില്‍ അസഹിഷ്ണുതയും ഛിദ്രതയും ഉണ്ടാക്കുന്ന നീക്കങ്ങള്‍ നല്ലതലെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഏക സിവില്‍കോഡിനെതിരെ ജില്ലാ എസ് കെ എസ് എസ് എഫ് ശരീഅത്ത് സംരക്ഷണ റാലി നവംബര്‍ 17 വ്യാഴാഴ്ച്ച വൈകുന്നേരം നടക്കും. ഇതുമായി ബന്ധപ്പെട്ട് ശാഖ തലങ്ങളില്‍ ബോധവല്‍കരണവും ക്ലസ്റ്റര്‍ തലങ്ങളില്‍ ശരീഅത്ത് സംരക്ഷണ സംഗമവും നടക്കും. എകസിവില്‍ കോഡിനെ ശക്തമായി പ്രതിരോധിക്കാനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സലാം ഫൈസി പേരാല്‍, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, യൂനുസ് ഫൈസി പെരുമ്പട്ട, യൂനുസ് ഹസനി തൈകടപ്പുറം ഇസ്മാഇല്‍ മച്ചംപാടി, എം എ ഖലീല്‍മുട്ടത്തൊടി, എ എ സിറാജുദ്ധീന്‍ ഖാസി ലൈന്‍, ഷറഫുദ്ധീന്‍ കുണിയ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അസ്ഹരി മഞ്ചേശ്വരം, മുഹമ്മദലി നീലേശ്വരം, മുഹമ്മദ് ഫൈസി കജെ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, SKSSF, District, Rally, Uniform Civil code, President, Thajudheen Dharimi Padanna, Haris Dharimi Bedhira, Ibrahim Faizy, Suhair Hashari.