ശരീഅത്ത് സംരക്ഷണ റാലിയും പൊതു സമ്മേളനവും 17 ന്
Nov 10, 2016, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2016) ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരേ 17 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ടില്‍ ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സമസ്ത ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ജില്ലയിലെ ഖത്തീബുമാര്‍ മഹല്ലുതല ഉത്ബോധനങ്ങള്‍ നടത്താന്‍ ഖാസിമാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റാലി ഉച്ചയ്ക്ക് മൂന്ന് മണിക്ക് തയലങ്ങാടിയില്‍ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ടില്‍ സമാപിക്കും. സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ ഖാസിം മുസ്ലിയാര്‍, സമസ്ത മൂശാവറ ട്രഷറര്‍ കെ ടി അബ്്ദുല്ല ഫൈസി, സമസ്ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: kasaragod, SKSSF, Conference, Protest, March, Busstand, Civil code, SYS, Sharee-ath protest march.