ഏക സിവില്‍കോഡ്: മുസ്ലിം ബഹുജന കണ്‍വെന്‍ഷന്‍ 14ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍
Nov 10, 2016, 11:35 IST
കാസര്‍ക്കോട്: (www.kasargodvartha.com 10/11/2016) ഭാരതത്തിന്റെ മതേതര സ്വഭാവത്തിന് അറുതി വരുത്തി ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള എന്‍ ഡി എ ഗവര്‍മെന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്ലിം കോര്‍ഡിനേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 14തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ജാതിയും മതവും രാഷ്ട്രീയവും വേഷഭാഷകളും വ്യത്യസ്തമായിരിക്കെത്തന്നെ ബഹുസ്വരതയില്‍ ഏകത്വം കണ്ടെത്തുകയും അത് അഭിമാനമായിക്കൊണ്ടു നടക്കുകയുമാണ് നമ്മുടെ രാജ്യം. അന്യരുടെ വിശ്വാസവും ആദര്‍ശവും അംഗീകരിക്കാനുളള മനസ്ഥിതിക്കാണ് ഏകസിവില്‍ കോഡിലൂടെ മതിലുകള്‍ പണിയാന്‍ ശ്രമിക്കുന്നത്.
വര്‍ധിച്ചു വരുന്ന അസഹിഷ്ണുത ആളിക്കത്തിക്കാനും രാജ്യത്തിന്റെ പൗരന്‍മാരില്‍ ചിലരെയെങ്കിലും പൊതു ധാരയില്‍ നിന്നും പുറന്തളളാനുമുളള ശ്രമമായി മാത്രമേ നമുക്കിതിനെ കാണാന്‍ പറ്റുകയുളളൂ. ഈ ശ്രമത്തെ മതേതരത്വ ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന പൊതു സമൂഹത്തിന്റെ പിന്തുണയോടെ ചെറുത്തു തോല്‍പിക്കാനുള്ള കൂട്ടായ്മയാണ് മുസ് ലിം കോര്‍ഡിനേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ലക്ഷ്യം വെക്കുന്നത്. ഇന്ത്യ മരിക്കരുതെന്ന് കൊതിക്കുന്ന ദേശസ്‌നേഹികളുടെ സംഗമമായി ഈ കുട്ടായ്മ മാറും.
ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ജില്ലാസംഗമത്തിന്റെ ഉദ്ഘാടന കര്‍മം മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ സിറാജ് ഇബ്രാഹിംസേട്ട് നിര്‍വ്വഹിക്കും.ജനറല്‍ കണ്‍വീനര്‍ യു എം അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ സ്വാഗതം പറയും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തും. ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി പി സലിം, ബാദുഷ ബാഖവി, അന്‍ഫസ് നെന്മണ്ട തുടങ്ങിയ വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ച് പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെര്‍ക്കളം അബ്ദുല്ല, യു എം അബദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, കെ മുഹമ്മദ് ശാഫി, മുഹമ്മദ് ഷെരീഫ് തളങ്കര, ഹാഷിം അരിയില്‍, ഹാരിസ് ചേറൂര്‍, ആരിഫ് കാപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Muslim Coordination Kasaragod District Committee, Convention, Municipal Town Hall, Press Conference, Uniform Civil code: Convention on 14th