ചട്ടഞ്ചാലില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
Apr 13, 2015, 22:53 IST
മൃതദേഹത്തിന്റെ കയ്യില്‍ പച്ചകുത്ത്
ചട്ടഞ്ചാല്‍: (www.kasargodvartha.com 13/04/2015) ചട്ടഞ്ചാലില്‍ സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 40നും 45 നും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകുന്നേരം ചട്ടഞ്ചാല്‍ മാങ്ങാട് റോഡില്‍ ചാച്ചാ സ്‌കൂളിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്.
ബനിയനും അടിവസ്ത്രവും മാത്രമായിരുന്നു വേഷം. മൃതദേഹത്തിന്റെ കയ്യില്‍ ഹനുമാന്റെ ചിത്രം പച്ചകുത്തിയിട്ടുണ്ട്. പരിശോധനയില്‍ മൃതദേഹത്തില്‍ മറ്റു പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മരണം കൊലപാതകമാണെന്ന സംശയം പോലീസിനില്ല.
അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് നിഗമനം. പരിസരത്തു നിന്നും ആരെയും കാണാതായതായി ഇതുവരെ പോലീസില്‍ വിവരം ലഭിച്ചിട്ടില്ല. മൃതദേഹത്തില്‍ നിന്നും തിരിച്ചറിയാനുള്ള സൂചന നല്‍കുന്ന മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Related News:
ചട്ടഞ്ചാലില്‍ സ്‌കൂളിന് സമീപത്തെ കുളത്തില്‍ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി
Keywords : Chattanchal, Death, Kasaragod, Kerala, Pariyaram Medical College, Pond, School.