city-gold-ad-for-blogger

Identified | കാസർകോട് റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു

Unidentified Body Found Near Kasargod Railway Track Identified
Photo: Arranged

● കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപം താമസിച്ച് വരികയായിരുന്നു. 
● ഏഴ് ദിവസമായി ഇദ്ദേഹത്തെ കാണാതായിരുന്നു.
● പൊലീസ് മാൻ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കാസർകോട്: (KasargodVartha) നെല്ലിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള റെയിൽ പാളത്തിനരികെ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശിയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ജയകുമാർ (54) ആണ് മരിച്ചത്.

ഈ മാസം ഏഴ് മുതൽ ജയകുമാറിനെ കാണാനില്ലെന്ന് കാണിച്ച് കൊല്ലൂർ പൊലീസിൽ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാൻ മിസിങിന് പൊലീസ് കേസെടുത്തിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് ജയകുമാറിന്റെ മൃതദേഹം കാസർകോട്ട് പാളത്തിൽ കണ്ടെത്തിയത്.

രണ്ട് വർഷം മുമ്പ് അസുഖത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത നേരിട്ടയാളായിരുന്നു ജയകുമാർ. വെള്ളിയാഴ്ച രാവിലെ ട്രെയിനിൽ നിന്ന് വീണതാകാമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഭാര്യ: ശൈലജ. ഏകമകൾ ജയശ്രീ.

#Kasargod #railwayaccident #Kerala #police #investigation #RIP

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia