Found Dead | ചന്ദ്രഗിരി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
കാസര്‍കോട്: (KasargodVartha) പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ അജ്ഞാതൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.
ചളിയങ്കോട് കോട്ടരുവം കൊട്ടിയാട്ട് ആണ് മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ടീ ഷർട്ടും പാൻ്റും ആണ് ധരിച്ചിരിക്കുന്നത്. 30 നും 35 നും ഇടയിൽ പ്രായം തോന്നിക്കും. മരിച്ചയാളെ കുറിച്ച് അറിയുന്നവർ വിവരം അറിയിക്കണമെന്ന് മേൽപറമ്പ് സബ് ഇൻസ്പെക്ടർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ചന്ദ്രഗിരി പാലത്തിന് മുകളിൽ ചെരുപ്പ് അഴിച്ചു വെച്ച് ഒരാൾ പുഴയിൽ ചാടിയത്. ഇതു വഴി പോയ ബൈക് യാത്രക്കാരനാണ് സംഭവം കണ്ട് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്.
പൊലീസും അഗ്നിശമന സേനയുടെ സ്കൂബാ അംഗങ്ങളും നാട്ടുകാരുടെ സഹായത്തോടെ രണ്ട് ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച സന്ധ്യയോടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.